---
title: "ദേശീയ പാത വികസനത്തിന്റെ ഭാഗമായി തളിപ്പറമ്പിൽ വിവിധ ഇടങ്ങളിൽ അടിപാതകൾ അനുവദിച്ചു"
english_title: "underbridge"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/125010/underbridge"
published_at: "2023-06-25T20:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64985d851756c_download_(4).jfif"
keywords: []
---

# ദേശീയ പാത വികസനത്തിന്റെ ഭാഗമായി തളിപ്പറമ്പിൽ വിവിധ ഇടങ്ങളിൽ അടിപാതകൾ അനുവദിച്ചു

> **Lead Summary:** **തളിപ്പറമ്പ്: **ദേശീയ പാത വികസനത്തിന്റെ ഭാഗമായി തളിപ്പറമ്പിൽ വിവിധ ഇടങ്ങളിൽ അടിപ്പാതകളും മേൽ പാതകളും അനുവദിച്ചു. 12 മീറ്റർ വീതിയിലും 4 മീറ്റർ ഉയരത്തിലും കോരൻപീടികയിൽ കൊട്ടിയൂർ നന്മഠം അമ്പലത്തിന് സമീപം, കുപ്പം പാലത്തിന് സമീപം, കുറ്റിക്കോൽ പാലത്തിന് സമീപം എന്നിങ്ങനെ മൂന്നെണ്ണവും,10 മീറ്റർ നീളത്തിലും 4 മീറ്റർ ഉയരത്തിൽ കീഴാറ്റൂർ തിട്ടയിൽ പാലത്തിന് സമീപവും,10 മീറ്റർ നീളത്തിലും 3 മീറ്റർ ഉയരത്തിലും കീഴാറ്റൂർ-പ്ലാത്തോട്ടം റോഡ്, കൂവോട്-മുള്ളൂൽ-ഏഴാം മൈൽ റോഡ്, കൂവോട്-തുരുത്തി റോഡിൽ കുറ്റിക്കോൽ പാലത്തിന് സമീപം എന്നിങ്ങനെയും,12 മീറ്റർ നീളത്തിലും 5.5 മീറ്റർ ഉയരത്തിലും കുപ്പം-പഴയങ്ങാടി റോഡിലും ആണ് അടിപാത നിർമ്മിക്കുക.

## Article Content

**തളിപ്പറമ്പ്: **ദേശീയ പാത വികസനത്തിന്റെ ഭാഗമായി തളിപ്പറമ്പിൽ വിവിധ ഇടങ്ങളിൽ അടിപ്പാതകളും മേൽ പാതകളും അനുവദിച്ചു. 12 മീറ്റർ വീതിയിലും 4 മീറ്റർ ഉയരത്തിലും കോരൻപീടികയിൽ കൊട്ടിയൂർ നന്മഠം അമ്പലത്തിന് സമീപം, കുപ്പം പാലത്തിന് സമീപം, കുറ്റിക്കോൽ പാലത്തിന് സമീപം എന്നിങ്ങനെ മൂന്നെണ്ണവും,10 മീറ്റർ നീളത്തിലും 4 മീറ്റർ ഉയരത്തിൽ കീഴാറ്റൂർ തിട്ടയിൽ പാലത്തിന് സമീപവും,10 മീറ്റർ നീളത്തിലും 3 മീറ്റർ ഉയരത്തിലും കീഴാറ്റൂർ-പ്ലാത്തോട്ടം റോഡ്, കൂവോട്-മുള്ളൂൽ-ഏഴാം മൈൽ റോഡ്, കൂവോട്-തുരുത്തി റോഡിൽ കുറ്റിക്കോൽ പാലത്തിന് സമീപം എന്നിങ്ങനെയും,12 മീറ്റർ നീളത്തിലും 5.5 മീറ്റർ ഉയരത്തിലും കുപ്പം-പഴയങ്ങാടി റോഡിലും ആണ് അടിപാത നിർമ്മിക്കുക.

12 മീറ്റർ വീതിയിലും 37 മീറ്റർ നീളത്തിലും ഉള്ള മേൽപാലം തളിപ്പറമ്പ്-പട്ടുവം റോഡിൽ നിർമ്മിക്കും. ഇത്‌ കൂടാതെ 70 മീറ്റർ നീളത്തിൽ 3 സ്പാനു കളോട് കൂടിയ 2 ഫ്ലൈ ഓവറുകൾ ബക്കളം-കടമ്പേരി റോഡിലും, ധർമശാല-പറശ്ശിനിക്കടവ് റോഡിലും നിർമ്മിക്കും. നേരത്തെ ദേശീയ പാത കടന്നു പോകുന്ന പ്രദേശങ്ങളിൽ ചില പ്രശ്നങ്ങൾ ശ്രദ്ധയിൽ പെടുകയും ഇത് ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയിൽ പെടുത്തി പരിഹാരം കാണുന്നതിന് എം എൽ എ എം വി ഗോവിന്ദൻ മാസ്റ്റർ നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ദേശീയ പാത അധികൃതർ സ്ഥലം സന്ദർശിച്ച് സർക്കാരിന് റിപ്പോർട്ട്‌ നൽകിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ ആണ് പാതകൾ യഥാർഥ്യമാകുന്നത്.ഈ സംവിധാനങ്ങൾ വരുന്നത്തോട് കൂടി തളിപ്പറമ്പിലെയും പരിസര പ്രദേശങ്ങളിലെയും ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക് പരിഹാരം ആകുമെന്നും പൂർണ്ണമായും ജനങ്ങൾക്ക് ആവശ്യമുള്ള സ്ഥലങ്ങളിൽ ആണ് പുതിയ പാതകൾ അനുവദിക്കപ്പെട്ടതെന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/125010/underbridge)