---
title: "മുസ്‌ലിം ലിഗിന് ഏറെ പ്രസരിപ്പുള്ള കാലമാണിതെന്ന് അഖിലേന്ത്യാ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍"
english_title: "e t muhammed basheer"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/124994/e-t-muhammed-basheer"
published_at: "2023-06-25T19:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649849e78df1c_news-card.jpg"
keywords: []
---

# മുസ്‌ലിം ലിഗിന് ഏറെ പ്രസരിപ്പുള്ള കാലമാണിതെന്ന് അഖിലേന്ത്യാ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍

> **Lead Summary:** മുസ്‌ലിം ലിഗിന് ഏറെ പ്രസരിപ്പുള്ള കാലമാണിതെന്ന് അഖിലേന്ത്യാ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍. മുസ്‌ലിം ലിഗ് ജില്ലാ നേതൃയോഗം ബാഫഖി തങ്ങള്‍ സൗധത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം, സമീപകാലത്ത് എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാന്‍ കഴിയുന്ന പ്രസരിപ്പ് ലീഗിന് ഉണ്ടായിട്ടുണ്ട്. ചെന്നൈയില്‍ നടന്ന പാര്‍ട്ടിയുടെ 75ാം വാര്‍ഷികാഘോഷത്തിലെ പ്രവര്‍ത്തകരുടെ പങ്കാളിത്തവും സംഘാടനവും അതാണ് തെളിയിക്കുന്നത്.

## Article Content

മുസ്‌ലിം ലിഗിന് ഏറെ പ്രസരിപ്പുള്ള കാലമാണിതെന്ന് അഖിലേന്ത്യാ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍. മുസ്‌ലിം ലിഗ് ജില്ലാ നേതൃയോഗം ബാഫഖി തങ്ങള്‍ സൗധത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം, സമീപകാലത്ത് എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാന്‍ കഴിയുന്ന പ്രസരിപ്പ് ലീഗിന് ഉണ്ടായിട്ടുണ്ട്. ചെന്നൈയില്‍ നടന്ന പാര്‍ട്ടിയുടെ 75ാം വാര്‍ഷികാഘോഷത്തിലെ പ്രവര്‍ത്തകരുടെ പങ്കാളിത്തവും സംഘാടനവും അതാണ് തെളിയിക്കുന്നത്.

ലീഗ് പ്രവര്‍ത്തകര്‍ക്കിടയിൽ ചെന്നൈ സമ്മേളനത്തിൻ്റെ ആവേശംഇന്നുംകെട്ടടങ്ങിയിട്ടില്ല. കര്‍ണാടക തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗിന്റെ പ്രവര്‍ത്തനവും അവിടുത്തെതെരഞ്ഞെടുപ്പ് ഫലവും ലീഗിനും കോണ്‍ഗ്രസിനും മതേതര സഖ്യത്തിനും പ്രസരിപ്പുണ്ടാക്കുന്നതുമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ല്ലാ പ്രസിഡന്റ് അബ്ദുല്‍ കരിം ചേലേരി അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അബ്ദുറഹിമാന്‍ കല്ലായി, പി.കെ അബ്ദുല്ല, പാറക്കല്‍ അബ്ദുല്ല, ജില്ലാ സെക്രട്ടറി കെ.ടി സഹദുല്ല, ജില്ലാ ഭാരവാഹികളായ മഹമൂദ് കടവത്തൂർ, അഡ്വ കെ.എ. ലത്തീഫ്, വി പി വമ്പൻ ,കെ പി താഹിർ, ഇബ്രാഹിം മുണ്ടേരി, കെ.വി മുഹമ്മദലി ഹാജി, ഇബ്രാഹിംകുട്ടി തിരുവട്ടൂർ, ടി.എ. തങ്ങൾ, അൻസാരി തില്ലങ്കേരി, സി കെ മുഹമ്മദ് മാസ്റ്റർ, എംപി മുഹമ്മദലി, മഹമൂദ് അള്ളാംകുളം, ടി പി മുസ്തഫ ,എൻ കെ റഫീഖ് മാസ്റ്റർ ,പി കെ സുബൈർ, ബി കെ അഹമ്മദ്, എസ് ടി യു ദേശീയ വൈസ് പ്രസിഡണ്ട് എം.എ.കരീം, നസീർ നെല്ലൂർ, ഷജീർ ഇക്ബാൽ,നസീർ പുറത്തിൽ, കെ.സി.അഹമ്മദ്, അഡ്വ.അഹമ്മദ് മാണിയൂർ, പ്രകാശൻ പറമ്പിൽ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/124994/e-t-muhammed-basheer)