---
title: "ഓണത്തിന് ഒരു മുറം പച്ചക്കറി: സംയോജിത കൃഷി നടീൽ ഉത്ഘാടനം ചെയ്തു "
english_title: "farming"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/124991/farming"
published_at: "2023-06-25T19:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649848f0b7f08_Untitled-2-web.jpg"
keywords: []
---

# ഓണത്തിന് ഒരു മുറം പച്ചക്കറി: സംയോജിത കൃഷി നടീൽ ഉത്ഘാടനം ചെയ്തു 

> **Lead Summary:** **ചട്ടുകപ്പാറ; **വേശാല ലോക്കൽ വർഗ്ഗ ബഹുജന സംഘടനകളുടെ ആഭിമുഖ്യത്തിൽ ഓണത്തിന് ഒരു മുറം പച്ചക്കറി സംയോജിത കൃഷി നടീൽ ഉൽഘാടനം കുറ്റ്യാട്ടൂർ പഞ്ചായത്ത് ഓഫീസിന് മുൻവശം നടന്നു. കർഷകസംഘം മയ്യിൽ ഏറിയ സെക്രട്ടറി പി.പവിത്രൻ ഉൽഘാടനം ചെയ്തു.ചടങ്ങിൽ CPI വേശാല ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ അദ്ധ്യക്ഷ്യം വഹിച്ചു.

## Article Content

**ചട്ടുകപ്പാറ; **വേശാല ലോക്കൽ വർഗ്ഗ ബഹുജന സംഘടനകളുടെ ആഭിമുഖ്യത്തിൽ ഓണത്തിന് ഒരു മുറം പച്ചക്കറി സംയോജിത കൃഷി നടീൽ ഉൽഘാടനം കുറ്റ്യാട്ടൂർ പഞ്ചായത്ത് ഓഫീസിന് മുൻവശം നടന്നു. കർഷകസംഘം മയ്യിൽ ഏറിയ സെക്രട്ടറി പി.പവിത്രൻ ഉൽഘാടനം ചെയ്തു.ചടങ്ങിൽ CPI വേശാല ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ അദ്ധ്യക്ഷ്യം വഹിച്ചു.

കർഷസംഘം വേശാല വില്ലേജ് സെക്രട്ടറി കെ.ഗണേഷ് കുമാർ സ്വാഗതം പറഞ്ഞു. കുറ്റ്യാട്ടൂർ കൃഷി ഓഫീസർ സുരേഷ് ബാബു, CPI(M) ഏറിയ കമ്മറ്റിയംഗം എം.വി.സുശീല ,CPI(M) വേശാല ലോക്കൽ കമ്മറ്റി അംഗങ്ങളായ കെ.നാണു, കെ.രാമചന്ദ്രൻ ,എ.കൃഷ്ണൻ, കെ.മധു, കെ.വി.പ്രതീഷ്, പി.പി.സജീവൻ, KSKTU വേശാല വില്ലേജ് സെക്രട്ടറി എ.ഗിരിധരൻ, AlDWA വേശാല വില്ലേജ് സെക്രട്ടറി പി.അജിത, NREG വർക്കേർസ് യൂനിയൻ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.വി.റോജ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/124991/farming)