---
title: "ബൈക്കപകടത്തിൽ ഐ.ടി.ഐ. വിദ്യാർഥി മരിച്ച കേസിൽ ഒരാൾ അറസ്റ്റിൽ"
english_title: "arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/124945/arrested"
published_at: "2023-06-25T15:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64981326de9d5_ed47d720-f3a0-47e0-921d-34b8aeb7e071.jfif"
keywords: []
---

# ബൈക്കപകടത്തിൽ ഐ.ടി.ഐ. വിദ്യാർഥി മരിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

> **Lead Summary:** **കണ്ണൂർ : **ബൈക്കപകടത്തിൽ ഐ.ടി.ഐ. വിദ്യാർഥി മരിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. എടക്കാട് സ്വദേശി അറഫാത്തി നെയാണ് എ.സി.പി. ടി.കെ.രത്നകുമാറിന്റെ നിർദേശപ്രകാരം അറസ്റ്റ്‌ ചെയ്തത്. ജനുവരി 31-ന് പുലർച്ചെ നടന്ന അപകടത്തിൽ മരിച്ച മുഴപ്പിലങ്ങാട് ഇ.എം.എസ്. റോഡിൽ മലയനാണ്ടി വീട്ടിൽ റോയൽ ദാസിന്റെ സുഹൃത്താണ്‌ അറഫാത്ത്‌.

## Article Content

**കണ്ണൂർ : **ബൈക്കപകടത്തിൽ ഐ.ടി.ഐ. വിദ്യാർഥി മരിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. എടക്കാട് സ്വദേശി അറഫാത്തി നെയാണ് എ.സി.പി. ടി.കെ.രത്നകുമാറിന്റെ നിർദേശപ്രകാരം അറസ്റ്റ്‌ ചെയ്തത്. ജനുവരി 31-ന് പുലർച്ചെ നടന്ന അപകടത്തിൽ മരിച്ച മുഴപ്പിലങ്ങാട് ഇ.എം.എസ്. റോഡിൽ മലയനാണ്ടി വീട്ടിൽ റോയൽ ദാസിന്റെ സുഹൃത്താണ്‌ അറഫാത്ത്‌.

മുഴപ്പിലങ്ങാട് മഠം ബീച്ച് റോഡിൽ ഉമ്മർഗേറ്റിനടുത്ത വൈദ്യുതത്തൂണിലിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ അറഫാത്തിനും പരിക്കേറ്റിരുന്നു. മദ്യപിച്ചാണ് ഇയാൾ ബൈക്ക് ഓടിച്ചതെന്നും അപകടം നടന്ന വിവരം തൊട്ടടുത്തുണ്ടായിരുന്ന റെയിൽവെ ഗേറ്റ്മാനെ അറിയിച്ചില്ലെന്നും റോയൽദാസിനെ ആശുപത്രിയിലെത്തിക്കാതെ മുങ്ങുകയായിരുന്നുവെന്നും പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.

തുടർന്നാണ് അറഫാത്തിനെ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. റോയൽദാസിന്റെ രക്ഷിതാക്കളുടെ പരാതിയിലാണ് പോലീസ് അന്വേഷണം ഊർജിതമാക്കിയത്. സുഹൃത്തിന്റെ ജന്മദിന പരിപാടി കഴിഞ്ഞുവരികയായിരുന്ന ഇരുവരും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/124945/arrested)