---
title: "മദനി കേരളത്തിലേക്ക്; യാത്ര ചികിത്സയിൽ കഴിയുന്ന പിതാവിനെ കാണാൻ"
english_title: "Abdul nasar madani "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/124830/abdul-nasar-madani"
published_at: "2023-06-24T22:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649721ad5dba9_Screenshot_20230624_223200_UC_Browser.jpg"
keywords: []
---

# മദനി കേരളത്തിലേക്ക്; യാത്ര ചികിത്സയിൽ കഴിയുന്ന പിതാവിനെ കാണാൻ

> **Lead Summary:** **ബംഗളൂരു: **ചികില്‍സയില്‍ കഴിയുന്ന പിതാവിനെ കാണാന്‍ അബ്ദുള്‍ നാസര്‍ മഅദനി കേരളത്തിലേക്ക്. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമുള്ള ഫ്ളൈറ്റിൽ എറണാകുളത്തെത്തും. കൊല്ലത്ത് ചികില്‍സയില്‍ കഴിയുന്ന പിതാവിനെ കണ്ടശേഷം ജൂലൈ 7ന് മടങ്ങും. മദനിയുടെ യാത്രാ ചെലവുകളിൽ സർക്കാർ ഇളവ് നൽകിയേക്കുമെന്നാണ് സൂചന. നേരെത്തെ കേരളത്തിലേക്ക് പോകാന്‍ ജാമ്യ വ്യവസ്ഥയില്‍ സുപ്രീം കോടതി ഇളവ് നല്‍കിയിരുന്നെങ്കിലും ചെലവ് വഹിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് യാത്ര വേണ്ടെന്ന് വെച്ചിരുന്നു.

## Article Content

**ബംഗളൂരു: **ചികില്‍സയില്‍ കഴിയുന്ന പിതാവിനെ കാണാന്‍ അബ്ദുള്‍ നാസര്‍ മഅദനി കേരളത്തിലേക്ക്. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമുള്ള ഫ്ളൈറ്റിൽ എറണാകുളത്തെത്തും. കൊല്ലത്ത് ചികില്‍സയില്‍ കഴിയുന്ന പിതാവിനെ കണ്ടശേഷം ജൂലൈ 7ന് മടങ്ങും. മദനിയുടെ യാത്രാ ചെലവുകളിൽ സർക്കാർ ഇളവ് നൽകിയേക്കുമെന്നാണ് സൂചന. നേരെത്തെ കേരളത്തിലേക്ക് പോകാന്‍ ജാമ്യ വ്യവസ്ഥയില്‍ സുപ്രീം കോടതി ഇളവ് നല്‍കിയിരുന്നെങ്കിലും ചെലവ് വഹിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് യാത്ര വേണ്ടെന്ന് വെച്ചിരുന്നു.

ബെംഗളൂരു സ്ഫോടനക്കേസില്‍ ജാമ്യത്തില്‍ കഴിയുന്ന അബ്ദുൾ നാസർ മദനിക്ക് കേരളത്തിലേക്ക് പോകാൻ അനുമതി നൽകിക്കൊണ്ട് ബംഗളൂരു കമ്മീഷണർ ഓഫീസിൽ നിന്ന് അറിയിപ്പ് കിട്ടിയതായി കുടുംബം അറിയിച്ചു. യാത്രയ്ക്ക് കൃത്യം ചെലവ് എത്ര നൽകണമെന്ന് തിങ്കളാഴ്ച രാവിലെ അറിയിപ്പ് നൽകുമെന്ന് പൊലീസ് അറിയിച്ചു. 12 ദിവസത്തേക്കാണ് യാത്രാനുമതി നല്‍കിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/124830/abdul-nasar-madani)