---
title: "പൊതു മേഖലാസംരക്ഷണത്തിന് ബി ഇ എഫ് ഐ തളിപ്പറമ്പ് ശാഖയുടെ നേതൃത്വത്തിൽ ഒപ്പ് ശേഖരണം നടത്തി."
english_title: "Signature collection was conducted under the leadership of BEFI Thaliparamba branch for public sector protection."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/12483/signature-collection-was-conducted-under-the-leadership-of-befi-thaliparamba-branch-for-public-sector-protection"
published_at: "2021-11-24T10:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619dc719d32cf_33ee79d0-dfac-46c9-b9ba-0b3a248af390.jpg"
keywords: []
---

# പൊതു മേഖലാസംരക്ഷണത്തിന് ബി ഇ എഫ് ഐ തളിപ്പറമ്പ് ശാഖയുടെ നേതൃത്വത്തിൽ ഒപ്പ് ശേഖരണം നടത്തി.

> **Lead Summary:** **തളിപ്പറമ്പ: **പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവൽക്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, ബാങ്ക് നിക്ഷേപങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുക, കോർപ്പറേറ്റ് കിട്ടാക്കടങ്ങൾ തിരിച്ചു പിടിക്കുക, പൊതുമേഖലാ സ്ഥാപനങ്ങളുടെ വില്പന നിർത്തി വെക്കുക തുടങ്ങി യ ആവശ്യങ്ങൾ ഉയർത്തിക്കൊണ്ട് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ നടത്തി വരുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി , പ്രധാനമന്ത്രിക്കും ലോകസഭാ സ്പീക്കർക്കും പൊതുജനങ്ങളുടെ കൈയൊപ്പോടെ ഭീമ ഹർജി സമർപ്പിക്കുന്നു.

## Article Content

**തളിപ്പറമ്പ: **പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവൽക്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, ബാങ്ക് നിക്ഷേപങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുക, കോർപ്പറേറ്റ് കിട്ടാക്കടങ്ങൾ തിരിച്ചു പിടിക്കുക, പൊതുമേഖലാ സ്ഥാപനങ്ങളുടെ വില്പന നിർത്തി വെക്കുക തുടങ്ങി യ ആവശ്യങ്ങൾ ഉയർത്തിക്കൊണ്ട് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ നടത്തി വരുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി , പ്രധാനമന്ത്രിക്കും ലോകസഭാ സ്പീക്കർക്കും പൊതുജനങ്ങളുടെ കൈയൊപ്പോടെ ഭീമ ഹർജി സമർപ്പിക്കുന്നു.

ബി ഇ എഫ് ഐ തളിപ്പറമ്പ് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഒപ്പ് ശേഖരണ പരിപാടി സിപിഎം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി കെ.സന്തോഷ് ഉദ്ഘാടനം ചെയ്തു. ബി ഇ എഫ് ഐ ജില്ലാ പ്രസിഡൻ്റ് പി.രാജേഷ്,ബി ഇ എഫ് ഐ  തളിപ്പറമ്പ ഏരിയാ സെക്രട്ടറി കെ എം ചന്ദ്രബാബു, ഹരിദാസൻ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/12483/signature-collection-was-conducted-under-the-leadership-of-befi-thaliparamba-branch-for-public-sector-protection)