---
title: "അന്തരീക്ഷച്ചുഴി; നാളെ മുതല്‍ സംസ്ഥാനത്ത് മഴ കനക്കും"
english_title: "Rain alert "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/124825/rain-alert"
published_at: "2023-06-24T22:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64971e2c056b7_1_60a0b72c83bbd.jpg"
keywords: []
---

# അന്തരീക്ഷച്ചുഴി; നാളെ മുതല്‍ സംസ്ഥാനത്ത് മഴ കനക്കും

> **Lead Summary:** **തിരുവനന്തപുരം:** സംസ്ഥാനത്ത് നാളെ മുതല്‍ മഴ ശക്തമാകാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ജൂണില്‍ ഇതുവരെയായി പ്രതീക്ഷിച്ച മഴ പെയ്തിട്ടില്ല.വടക്കൻ ഒഡിഷ, പശ്ചിമ ബംഗാള്‍ തീരത്തിനടുത്തായി രൂപം കൊണ്ട അന്തരീക്ഷച്ചുഴിയുടെ സ്വാധീനത്താല്‍ കേരളത്തില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ മഴ പ്രതീക്ഷിക്കുന്നു.

## Article Content

**തിരുവനന്തപുരം:** സംസ്ഥാനത്ത് നാളെ മുതല്‍ മഴ ശക്തമാകാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ജൂണില്‍ ഇതുവരെയായി പ്രതീക്ഷിച്ച മഴ പെയ്തിട്ടില്ല.വടക്കൻ ഒഡിഷ, പശ്ചിമ ബംഗാള്‍ തീരത്തിനടുത്തായി രൂപം കൊണ്ട അന്തരീക്ഷച്ചുഴിയുടെ സ്വാധീനത്താല്‍ കേരളത്തില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ മഴ പ്രതീക്ഷിക്കുന്നു.

ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യാൻ സാധ്യതയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. നാളെ എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്. തിങ്കളാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ചൊവ്വാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും മഞ്ഞ മുന്നറിയിപ്പ് 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/124825/rain-alert)