---
title: "ഓട്ടോ ഡ്രൈവറെ തലക്കടിച്ച് കൊല്ലാൻ ശ്രമം: യുവാവ് അറസ്റ്റിൽ"
english_title: "murder attempt"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/124760/murder-attempt"
published_at: "2023-06-24T17:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6496d6d1334b2_ed47d720-f3a0-47e0-921d-34b8aeb7e071.jfif"
keywords: []
---

# ഓട്ടോ ഡ്രൈവറെ തലക്കടിച്ച് കൊല്ലാൻ ശ്രമം: യുവാവ് അറസ്റ്റിൽ

> **Lead Summary:** **കണ്ണൂർ; **ഓട്ടോ ഡ്രൈവറെ വാക്തർക്കത്തിനിടയിൽ ഇൻ്റർലോക്ക് കട്ട കൊണ്ട് തലക്കിടിക്കുകയും ഇരുമ്പ് പൈപ്പ് കൊണ്ട് അടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ വധശ്രമ കേസിൽ പ്രതി അറസ്റ്റിൽ. കണ്ണൂർമൈതാന പള്ളിയിലെ മീത്തലകത്ത് ഹൗസിൽ റിയാസിനെ യാണ് വധശ്രമ കേസിൽ ടൗൺ സ്റ്റേഷൻ പോലീസ് അറസ്റ്റ് ചെയ്തത്.

## Article Content

**കണ്ണൂർ; **ഓട്ടോ ഡ്രൈവറെ വാക്തർക്കത്തിനിടയിൽ ഇൻ്റർലോക്ക് കട്ട കൊണ്ട് തലക്കിടിക്കുകയും ഇരുമ്പ് പൈപ്പ് കൊണ്ട് അടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ വധശ്രമ കേസിൽ പ്രതി അറസ്റ്റിൽ. കണ്ണൂർമൈതാന പള്ളിയിലെ മീത്തലകത്ത് ഹൗസിൽ റിയാസിനെ യാണ് വധശ്രമ കേസിൽ ടൗൺ സ്റ്റേഷൻ പോലീസ് അറസ്റ്റ് ചെയ്തത്.

ഇന്നലെ രാവിലെ 10.30 മണിയോടെ ടൗണിലെ മെട്രോ സൂപ്പർ മാർക്കറ്റിന് സമീപത്തെ ഓട്ടോസ്റ്റാൻ്റിലായിരുന്നു സംഭവം. ചിട്ടി പണം സംബന്ധിച്ച പണമിടപാടിനെ ചൊല്ലിയുള്ള വാക്തർക്കത്തിനിടെ ഓട്ടോ ഡ്രൈവേർസ് യൂണിയൻ നേതാവും എസ്.ഡി.പി.ഐ.പ്രവർത്തകനുമായ കക്കാട് സ്വദേശി മജീദിൻ്റെ മകൻ റാസിഖിനെ (44) യാണ് പ്രതി തലക്കടിച്ച് അപായപ്പെടുത്താൻ ശ്രമിച്ചത്.

ആക്രമിക്കുന്നത് തടയാൻ ചെന്ന ഓട്ടോ ഡ്രൈവർ ഫത്താഖിനും മർദ്ദനമേറ്റു. തലക്ക്സാരമായി പരിക്കേറ്റ റാസിഖിനെ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പരാതിയിൽ വധശ്രമത്തിന് കേസെടുത്ത ടൗൺ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/124760/murder-attempt)