---
title: "തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റവും കൂടുതൽ തൊഴിൽ ദിനങ്ങൾ: രണ്ടാം സ്ഥാനം പട്ടുവം ഗ്രാമപഞ്ചായത്തിന്"
english_title: "pattuvam panchayath"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/124663/pattuvam-panchayath"
published_at: "2023-06-24T11:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6496892bb6b70_news-card.jpg"
keywords: []
---

# തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റവും കൂടുതൽ തൊഴിൽ ദിനങ്ങൾ: രണ്ടാം സ്ഥാനം പട്ടുവം ഗ്രാമപഞ്ചായത്തിന്

> **Lead Summary:** **തളിപ്പറമ്പ്:** മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കണ്ണൂർ ജില്ലയിൽ 2023-24 സാമ്പത്തിക വർഷത്തിൻ്റെ ആദ്യ പകുതിയിൽ ലേബർ ബഡ്ജറ്റിന് ആനുപാതികമായി ഏറ്റവും കൂടുതൽ തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ച പഞ്ചായത്തുകളിൽ രണ്ടാം സ്ഥാനം പട്ടുവം ഗ്രാമ പഞ്ചായത്ത് കരസ്ഥമാക്കി.

## Article Content

**തളിപ്പറമ്പ്:** മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കണ്ണൂർ ജില്ലയിൽ 2023-24 സാമ്പത്തിക വർഷത്തിൻ്റെ ആദ്യ പകുതിയിൽ ലേബർ ബഡ്ജറ്റിന് ആനുപാതികമായി ഏറ്റവും കൂടുതൽ തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ച പഞ്ചായത്തുകളിൽ രണ്ടാം സ്ഥാനം പട്ടുവം ഗ്രാമ പഞ്ചായത്ത് കരസ്ഥമാക്കി.

ജില്ലാ കളക്ടർ എസ് ചന്ദ്രശേഖർ ഐ എ എസിൽ നിന്നും പട്ടുവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീമതി ഉപഹാരം ഏറ്റുവാങ്ങി. പഞ്ചായത്ത് സെക്രട്ടരി പി വി അനിൽകുമാർ, അക്രഡിറ്റഡ് എഞ്ചിനീയർ കെ കാർത്തിക് , അക്കൗണ്ടൻ്റ് കം ഐ ടി അസിസ്റ്റൻ്റ് മാരായ ബീന മാത്യു , ടി പി നീതു എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/124663/pattuvam-panchayath)