---
title: "എഞ്ചിനിയറിങ് പ്രവേശന പരീക്ഷയിൽ അഞ്ചാം റാങ്ക് നേടിയ കീഴാറ്റൂരിലെ  പി സായുജിനെ അനുമോദിച്ചു"
english_title: "p sayooj"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/124661/p-sayooj"
published_at: "2023-06-24T11:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649687a3a2d3c_news-card.jpg"
keywords: []
---

# എഞ്ചിനിയറിങ് പ്രവേശന പരീക്ഷയിൽ അഞ്ചാം റാങ്ക് നേടിയ കീഴാറ്റൂരിലെ  പി സായുജിനെ അനുമോദിച്ചു

> **Lead Summary:** **തളിപ്പറമ്പ്:** എഞ്ചിനിയറിങ് പ്രവേശന പരീക്ഷയിൽ അഞ്ചാം റാങ്ക് നേടിയ ' കീഴാറ്റൂരിലെ പി സായുജിനെ തളിപ്പറമ്പ് ചാരിറ്റി ആൻഡ് കൾച്ചറൽ ഫോറത്തിൻ്റെ നേതൃത്വത്തിൽ അനുമോദിച്ചു. തളിപ്പറമ്പ് പോലിസ് ഇൻസ്പെക്ടർ എ വി ദിനേഷ് അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഫോറം ട്രഷറർ കരിയിൽ രാജൻ അദ്ധ്യക്ഷത വഹിച്ചു .

## Article Content

**തളിപ്പറമ്പ്:** എഞ്ചിനിയറിങ് പ്രവേശന പരീക്ഷയിൽ അഞ്ചാം റാങ്ക് നേടിയ ' കീഴാറ്റൂരിലെ പി സായുജിനെ തളിപ്പറമ്പ് ചാരിറ്റി ആൻഡ് കൾച്ചറൽ ഫോറത്തിൻ്റെ നേതൃത്വത്തിൽ അനുമോദിച്ചു. തളിപ്പറമ്പ് പോലിസ് ഇൻസ്പെക്ടർ എ വി ദിനേഷ് അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഫോറം ട്രഷറർ കരിയിൽ രാജൻ അദ്ധ്യക്ഷത വഹിച്ചു .

പി പത്മനി ടീച്ചർ, ടി വി നാരായണൻ, സി ലക്ഷമണൻ, വി താജുദ്ദീൻ, വി പി കോരൻ, കെ പി അൻവർ എന്നിവർ സംസാരിച്ചു. ചടങ്ങിൽ വെച്ച് എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ ആകാശ്' സത്യനെയും അനുമോദിച്ചു. ഫോറം സെക്രട്ടരി കോമത്ത് മുരളീധരൻ സ്വാഗതവും പി കെ സാഹിദ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/124661/p-sayooj)