---
title: "കഥകളും പാട്ടുകളും വായനയിലേക്ക് നയിച്ചു; പുസ്തകങ്ങളിലേക്കുള്ള വാതിൽ തുറന്ന് വായനാ വസന്തം സമാപിച്ചു"
english_title: "reading day celebration"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/124623/reading-day-celebration"
published_at: "2023-06-24T09:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# കഥകളും പാട്ടുകളും വായനയിലേക്ക് നയിച്ചു; പുസ്തകങ്ങളിലേക്കുള്ള വാതിൽ തുറന്ന് വായനാ വസന്തം സമാപിച്ചു

> **Lead Summary:** **മയ്യിൽ; **വായനാവാരത്തിൽ കുട്ടികൾ പരിചയപ്പെട്ടത് ഒട്ടേറെ കഥകളും പാട്ടുകളുമാണ്. കഥകളും പാട്ടുകളും അവർക്ക് വായനയുടെ പ്രേരണ നൽകി. അവർ വായന ആരംഭിച്ചു. അക്ഷരാർഥത്തിൽ പുസ്തകങ്ങളിലേക്കുള്ള വാതിൽ തുറക്കുകയായിരുന്നു കയരളം നോർത്ത് എ എൽ പി സ്കൂളിലെ വായനാ വാരാചരണം 'വായനാ വസന്തം.' വായനാ വസന്തത്തിന്റെ ഭാഗമായി നിരവധി പരിപാടികൾ സംഘടിപ്പിച്ചു. കയരളം യുവജന ഗ്രന്ഥാലയവും കയരളം നോർത്ത് എ എൽ പി സ്കൂളും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. നവീകരിച്ച സ്കൂൾ ലൈബ്രറിയുടെ ഉദ്ഘാടനവും പി എൻ പണിക്കർ അനുസ്മരണവും ഗ്രന്ഥശാല പ്രവർത്തകനും സി കെ ശേഖരൻ മാസ്റ്റർ പുരസ്കാര ജേതാവുമായ കെ പി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

## Article Content

**മയ്യിൽ; **വായനാവാരത്തിൽ കുട്ടികൾ പരിചയപ്പെട്ടത് ഒട്ടേറെ കഥകളും പാട്ടുകളുമാണ്. കഥകളും പാട്ടുകളും അവർക്ക് വായനയുടെ പ്രേരണ നൽകി. അവർ വായന ആരംഭിച്ചു. അക്ഷരാർഥത്തിൽ പുസ്തകങ്ങളിലേക്കുള്ള വാതിൽ തുറക്കുകയായിരുന്നു കയരളം നോർത്ത് എ എൽ പി സ്കൂളിലെ വായനാ വാരാചരണം 'വായനാ വസന്തം.' വായനാ വസന്തത്തിന്റെ ഭാഗമായി നിരവധി പരിപാടികൾ സംഘടിപ്പിച്ചു. കയരളം യുവജന ഗ്രന്ഥാലയവും കയരളം നോർത്ത് എ എൽ പി സ്കൂളും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. നവീകരിച്ച സ്കൂൾ ലൈബ്രറിയുടെ ഉദ്ഘാടനവും പി എൻ പണിക്കർ അനുസ്മരണവും ഗ്രന്ഥശാല പ്രവർത്തകനും സി കെ ശേഖരൻ മാസ്റ്റർ പുരസ്കാര ജേതാവുമായ കെ പി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

കുട്ടികൾക്ക് പുസ്തകങ്ങൾ നൽകിയാണ് ഗ്രന്ഥശാലയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. വാരാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'കഥയും പാട്ടും' ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും നടന്നു. പുസ്തക പ്രദർശനം, വായനാ മത്സരം, ക്വിസ് മത്സരം എന്നിവയും നടന്നു. കയരളം യുവജന ഗ്രന്ഥാലയ സന്ദർശനത്തോടെ വെള്ളിയാഴ്ച വായനാ വസന്തം സമാപിച്ചു.

ക്ലാസ് തലത്തിൽ നടന്ന വായനാ മത്സരത്തിൽ മുഹമ്മദ് കെ പി, ഷെസ്മിൻ സി വി, കൃഷ്ണദേവ്, കാർത്തിക്, റയാൻ അസ്ലം, സഹ് വ നിസാർ, നുജൈമ കെ പി, ഷസ ഷംസീർ, ഇഷ മെഹറിൻ, ഫാത്തിനത്ത് സിയ എന്നിവർ വിജയികളായി. ക്വിസ് മത്സരത്തിൽ എൽ പി വിഭാഗത്തിൽ കെ പി നുജൈമയും യു പി വിഭാഗത്തിൽ ഇഷ മെഹറിനും വിജയികളായി. എം ഗീത, വി സി മുജീബ്, ഇഷ മെഹറിൻ എന്നിവർ സംസാരിച്ചു. എം പി നവ്യ, കെ വൈശാഖ്, കെ പി ഷഹീമ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/124623/reading-day-celebration)