---
title: "ഐ എസ്‌ എം തളിപ്പറമ്പ്‌ മണ്ഡലം വിജയികളെ അനുമോദിച്ചു"
english_title: "ISM thalipparamb"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/124620/ism-thalipparamb"
published_at: "2023-06-24T09:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64966ee508668_news-card.jpg"
keywords: []
---

# ഐ എസ്‌ എം തളിപ്പറമ്പ്‌ മണ്ഡലം വിജയികളെ അനുമോദിച്ചു

> **Lead Summary:** **തളിപ്പറമ്പ്‌: **വെളിച്ചം - ബാലവെളിച്ചം മുഴുവൻ മാർക്ക്‌ നേടിയ പഠിതാക്കളേയും SSLC, +2 പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളേയും അവാർഡുകൾ നൽകി അനുമോദിച്ചു.

## Article Content

**തളിപ്പറമ്പ്‌: **വെളിച്ചം - ബാലവെളിച്ചം മുഴുവൻ മാർക്ക്‌ നേടിയ പഠിതാക്കളേയും SSLC, +2 പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളേയും അവാർഡുകൾ നൽകി അനുമോദിച്ചു.

ഐ എസ്‌ എം കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ ഹസ്സൻ കുഞ്ഞി അരിപ്പാമ്പ്ര ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ മൻസൂർ പി യുടെ അദ്ധ്യക്ഷതയിൽ അഹ്മദ്‌ സദ്ദാദ്‌ മദനി, കെ എൻ എം മണ്ഡലം ജോ സെക്രട്ടറി നൗഷാദ്‌ സ്വലാഹി എന്നിവർ ഉദ്ബോധന ക്ലാസ്സ്‌ നയിച്ചു. കെ എൻ എം മണ്ഡലം പ്രസിഡന്റ്‌ ഉമ്മർ ടി പി, ട്രഷറർ സിദ്ദിഖ്‌ ഗാന്ധിനഗർ, യൂണിറ്റ്‌ സെക്രട്ടറി ഇസ്മായീൽ പി, ഐ എസ്‌ എം മണ്ഡലം സെക്രട്ടറി സിനാൻ എം സി, വെളിച്ചം കൺവീനർ ഷംസീർ, എം ജി എം മണ്ഡലം സെക്രട്ടറി മുബീന നിസാം എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/124620/ism-thalipparamb)