---
title: "നിഹാൽ നൗഷാദിന്റെ മരണം: കണ്ണൂരിൽ യൂത്ത് ലീഗ് മാർച്ച്‌ നടത്തി"
english_title: "youth league march"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/124540/youth-league-march"
published_at: "2023-06-23T19:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6495abed4249a_Untitled-2-web.jpg"
keywords: []
---

# നിഹാൽ നൗഷാദിന്റെ മരണം: കണ്ണൂരിൽ യൂത്ത് ലീഗ് മാർച്ച്‌ നടത്തി

> **Lead Summary:** **കണ്ണൂർ: **തെരുവ് പട്ടികളാൽ വിദ്യാർത്ഥികൾ നിരന്തരം അക്രമത്തിനിരയാവുകയും ഒരു വിദ്യാർത്ഥിയുടെ ജീവൻ അപഹരിക്കപ്പെട്ടിട്ടും നിസ്സംഗത തുടരുന്ന ഭരണകൂടത്തിനെതിരെ യൂത്ത് ലീഗിൻ്റെ രോഷാഗ്നി.തെരുവ് പട്ടികളെ ആര് പിടിച്ചു കെട്ടും, ജനങ്ങളുടെ ജീവന് ആര് സംരക്ഷണം നൽകും? എന്ന ചോദ്യവുമായി കണ്ണൂർ ജില്ലാ മുസ്ലിം യൂത്ത് ലീഗ് നേതൃത്വത്തിൽ കാൽടെക്സ് ജംഗ്ഷനിൽ നിന്നും പ്രകടനമായി ജില്ലാ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു.

## Article Content

**കണ്ണൂർ: **തെരുവ് പട്ടികളാൽ വിദ്യാർത്ഥികൾ നിരന്തരം അക്രമത്തിനിരയാവുകയും ഒരു വിദ്യാർത്ഥിയുടെ ജീവൻ അപഹരിക്കപ്പെട്ടിട്ടും നിസ്സംഗത തുടരുന്ന ഭരണകൂടത്തിനെതിരെ യൂത്ത് ലീഗിൻ്റെ രോഷാഗ്നി.തെരുവ് പട്ടികളെ ആര് പിടിച്ചു കെട്ടും, ജനങ്ങളുടെ ജീവന് ആര് സംരക്ഷണം നൽകും? എന്ന ചോദ്യവുമായി കണ്ണൂർ ജില്ലാ മുസ്ലിം യൂത്ത് ലീഗ് നേതൃത്വത്തിൽ കാൽടെക്സ് ജംഗ്ഷനിൽ നിന്നും പ്രകടനമായി ജില്ലാ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു.

യൂത്ത് ലീഗ് ദേശീയ സെക്രട്ടറി അഡ്വ.ഫൈസൽ ബാബു മാർച്ച് ഉദ്ഘാടനം ചെയ്തു. മുഴപ്പിലങ്ങാടെ നിഹാൽ നൗഷാദിനെ കൊന്നതാണെന്നും ഇതിന്റെ പൂർണ്ണ ഉത്തരവാദിത്വം ജില്ലാ പഞ്ചായത്തിനാണെന്നും യൂത്ത് ലീഗ് അഭിപ്രായപ്പെട്ടു. കൊല്ലപ്പെട്ട നിഹാൽ നൗഷാദിന്റെ കുടുംബത്തിനും ഗുരുതര പരിക്കേറ്റ ജാൻവി എന്ന വിദ്യാർത്ഥിക്കും മതിയായ നഷ്ട പരിഹാരം നൽകണം. ജില്ലാ പ്രസിഡന്റ് നസീർ നെല്ലൂർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സി കെ മുഹമ്മദലി മുഖ്യ പ്രഭാഷണം നടത്തി.

ജില്ലാ സെക്രട്ടറി പി സി നസീർ സ്വാഗതം പറഞ്ഞു.എം പി മുഹമ്മദലി, കെ. പി താഹിർ,ഷജീർ ഇഖ്ബാൽ,ലത്തീഫ് എടവച്ചാൽ,അലി മംഗര,എം എ ഖലീൽ റഹ്മാൻ,ഫൈസൽചെറുകുന്നോൻ, കെ കെ ഷിനാജ്, തസ്ലിം ചേറ്റക്കുന്ന്, സലാം പൊയ്നാട്, നൗഷാദ് എസ് കെ സൈനുൽ ആബിദ്, ഷംസീർ മയ്യിൽ, യൂനുസ് പട്ടാടം സംസാരിച്ചു. ഇസ്സുദ്ധീൻ സി.എം , അസ്ലം പാറയത്ത്, മുഹമ്മദലി വി.കെ ,അഷ്ക്കർ കണ്ണാടിപറമ്പ്, ദാവൂദ് അരിയിൽ, അഡ്വ: ജാഫർ സാദിക്ക്, മുഹമ്മദ് റാഫിതില്ലങ്കേരി, ഷബീർ എടയന്നൂർ, ഫവാസ്പുന്നാട്. റഷീദ് തലായി,തഫ്ലിം മാണിയാട്ട്, ഷുഹൈബ് വേങ്ങാട്, ഷരീഫ്പെരിങ്ങോം എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/124540/youth-league-march)