---
title: "പി.കെ. സരസ്വതി തളിപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റായി ചുമതലയേറ്റു"
english_title: "p k saraswatthi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/124538/p-k-saraswatthi"
published_at: "2023-06-23T19:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6495aaaf08e30_news-card.jpg"
keywords: []
---

# പി.കെ. സരസ്വതി തളിപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റായി ചുമതലയേറ്റു

> **Lead Summary:** **തളിപ്പറമ്പ് : **തളിപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ പ്രഥമ വനിതാ പ്രസിഡൻ്റ് പി.കെ. സരസ്വതി ചുമതലയേറ്റു. സ്ഥാനാരോഹണ ചടങ്ങ് ജില്ലാ കോൺഗ്രസ് അധ്യക്ഷൻ അഡ്വ: മാർട്ടിൽ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. പഴയ കാല ബ്ലോക്ക് പ്രസിഡൻ്റുമാരായ പി.പി.രാഘവൻ സി.ശിവശങ്കരൻ മാസ്റ്റർ വി.വി. ജോസഫ് മാസ്റ്റർ തുടങ്ങിയ നേതാക്കളെ ചടങ്ങിൽ ആദരിച്ചു.

## Article Content

**തളിപ്പറമ്പ് : **തളിപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ പ്രഥമ വനിതാ പ്രസിഡൻ്റ് പി.കെ. സരസ്വതി ചുമതലയേറ്റു. സ്ഥാനാരോഹണ ചടങ്ങ് ജില്ലാ കോൺഗ്രസ് അധ്യക്ഷൻ അഡ്വ: മാർട്ടിൽ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. പഴയ കാല ബ്ലോക്ക് പ്രസിഡൻ്റുമാരായ പി.പി.രാഘവൻ സി.ശിവശങ്കരൻ മാസ്റ്റർ വി.വി. ജോസഫ് മാസ്റ്റർ തുടങ്ങിയ നേതാക്കളെ ചടങ്ങിൽ ആദരിച്ചു.

തളിപ്പറമ്പ് ഡ്രീം പാലസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മണ്ഡലം പ്രസിഡൻ്റ് അഡ്വ: ടി.ആർ. മോഹൻദാസ് അധ്യക്ഷത വഹിച്ചു. രജനി രമാനന്ദ്, വി.പി.അബ്ദുൾ റഷീദ് രജിത്ത് നാറാത്ത്, ശ്രീ ജ മഠത്തിൽ, കൊയ്യം ജനാർദ്ദനൻ, എ.ഡി. സാബൂസ്, അത്തായി പത്മിനി, രാജീവൻ കപ്പച്ചേരി, നൗഷാദ് ബ്ലാത്തൂർ, സുനി ജ ബാലകൃഷ്ണൻ എം.എൻ. പൂമംഗലം കുഞ്ഞമ്മ തോമസ് സി.വി. സോമനാഥൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. തുടർന്ന് ഡിസിസി പ്രസിഡൻ്റിൽ നിന്ന് പി.കെ. സരസ്വതി മിനുട്സ് ഏറ്റുവാങ്ങി ചുമതലയേറ്റെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/124538/p-k-saraswatthi)