---
title: "തനിച്ച് താമസിക്കുന്ന വിധവയെ വീട്ടിൽ കയറി പീഡിപ്പിച്ച പയ്യാവൂർ സ്വദേശിക്ക് 19 വർഷം തടവും 1.75 ലക്ഷം രൂപ പിഴയും"
english_title: "court"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/124506/court"
published_at: "2023-06-23T17:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6495894a5d22a_news-card.jpg"
keywords: []
---

# തനിച്ച് താമസിക്കുന്ന വിധവയെ വീട്ടിൽ കയറി പീഡിപ്പിച്ച പയ്യാവൂർ സ്വദേശിക്ക് 19 വർഷം തടവും 1.75 ലക്ഷം രൂപ പിഴയും

> **Lead Summary:** **തളിപ്പറമ്പ് : **ഒറ്റക്ക് താമസിക്കുന്ന വിധവയായ സ്ത്രീയെ വീട്ടിൽ അതിക്രമിച്ച് കടന്ന് ബലാൽസംഗം ചെയ്ത പ്രതിക്ക് 19 വർഷം കഠിന തടവും ഒന്നേമുക്കാൽ ലക്ഷം രൂപ പിഴയും ശിക്ഷ. പയ്യാവൂർ പൊന്നും പറമ്പ് അത്തിലാട്ട് വീട്ടിൽ എ.കെ.ദിലീപിനെയാണ് തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്ജി ആർ.രാജേഷ് ശിക്ഷിച്ചത്.

## Article Content

**തളിപ്പറമ്പ് : **ഒറ്റക്ക് താമസിക്കുന്ന വിധവയായ സ്ത്രീയെ വീട്ടിൽ അതിക്രമിച്ച് കടന്ന് ബലാൽസംഗം ചെയ്ത പ്രതിക്ക് 19 വർഷം കഠിന തടവും ഒന്നേമുക്കാൽ ലക്ഷം രൂപ പിഴയും ശിക്ഷ. പയ്യാവൂർ പൊന്നും പറമ്പ് അത്തിലാട്ട് വീട്ടിൽ എ.കെ.ദിലീപിനെയാണ് തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്ജി ആർ.രാജേഷ് ശിക്ഷിച്ചത്.

2017 ഏപ്രിൽ 7നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സെക്ഷൻ 376 പ്രകാരം 10 വർഷവും ഒരു ലക്ഷം പിഴയും, 506 (1) പ്രകാരം രണ്ട് വർഷവും 50,000 രൂപയും, 450 പ്രകാരം 7 വർഷവും 25,000 രൂപയുമാണ് ശിക്ഷ. ശിക്ഷ വെവ്വേറെയായി 19 വർഷവും അനുഭവിക്കണം. തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ശിക്ഷ വിധിക്കുന്ന പോക്സോ അല്ലാത്ത ആദ്യത്തെ കേസാണിത്. പ്രോസിക്യൂഷൻ്റെ ഭാഗത്തു നിന്നും ചില്ലറ വീഴ്ച്ചകൾ സംഭവിച്ച കേസിൽ അതിനെയൊക്കെ സമർത്ഥമായി മറികടന്ന് മെഡിക്കൽ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസിൽ കോടതി ശിക്ഷ വിധിച്ചത്.

അന്നത്തെ പയ്യാവൂർ എസ്.ഐ.പി.ഉഷാദേവിയാണ് പ്രതിയെ പിടികൂടിയത്. സി.ഐമാരായ ഇ.പി.സുരേശൻ, വി.വി. ലതീഷ് എന്നിവരാണ് കേസന്വേഷിച്ച് കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ.ഷെറിമോൾ ജോസ് ഹാജരായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/124506/court)