---
title: "ബി ജെ പി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃതത്തിൽ താലൂക്കാശുപത്രിയിലേക്ക് മാർച്ച് നടത്തി "
english_title: "BJP thalipparamb"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/124432/bjp-thalipparamb"
published_at: "2023-06-23T12:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649544206b334_Untitled-2-web.jpg"
keywords: []
---

# ബി ജെ പി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃതത്തിൽ താലൂക്കാശുപത്രിയിലേക്ക് മാർച്ച് നടത്തി 

> **Lead Summary:** പാമ്പുകടിയേറ്റ വീട്ടമ്മക്ക് സൗജന്യ ചികൽസയും, നഷ്ടപരിഹാരവും നൽകുക, ജനറൽ ആശുപത്രിയായി ഉയർത്തുക, അത്യഹിത വിഭാഗത്തിൽ എത്തുന്ന രോഗികളോട് കാണിക്കുന്ന വിവേചനം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ബിജെപി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലേക്ക് മാർച്ച് നടത്തി.

## Article Content

പാമ്പുകടിയേറ്റ വീട്ടമ്മക്ക് സൗജന്യ ചികൽസയും, നഷ്ടപരിഹാരവും നൽകുക, ജനറൽ ആശുപത്രിയായി ഉയർത്തുക, അത്യഹിത വിഭാഗത്തിൽ എത്തുന്ന രോഗികളോട് കാണിക്കുന്ന വിവേചനം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ബിജെപി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലേക്ക് മാർച്ച് നടത്തി.

രമേശൻ ചെങ്ങൂനി(മണ്ഡലം പ്രസിഡൻ്റ) അധ്യക്ഷത വഹിച്ചു. എ.പി.ഗംഗാധരൻ (സംസ്ഥാന കമ്മിറ്റി അംഗം)ഉദ്ഘാടനം ചെയ്തു. പി.ബാലകൃഷ്ണൻ മാസ്റ്റർഎ.പി.നാരായണൻ, പി.ഗംഗാധരൻ, എൻ കെ.ഇ ചന്ദ്രശേഖരൻ, ടി.ടി.സോമൻ, കെ.വത്സരാജ് എന്നിവർ സംസാരിച്ചു. എ. അശോകൻ, കെ.കെ.ഹരിദാസ്'',ഷൈമ പ്രദീപ്, പി.ഗംഗാധരൻ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/124432/bjp-thalipparamb)