---
title: "യൂത്ത് ഫ്രണ്ട്സ് അള്ളാംകുളത്തിന്റെ ആഭിമുഖ്യത്തിൽ സൗജന്യ വൃക്ക രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു"
english_title: "kidney disease diagnosis camp"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/124424/kidney-disease-diagnosis-camp"
published_at: "2023-06-23T12:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649540a3ea7a9_news-card.jpg"
keywords: []
---

# യൂത്ത് ഫ്രണ്ട്സ് അള്ളാംകുളത്തിന്റെ ആഭിമുഖ്യത്തിൽ സൗജന്യ വൃക്ക രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു

> **Lead Summary:** യൂത്ത് ഫ്രണ്ട്സ് അള്ളാംകുളത്തിന്റെ ആഭിമുഖ്യത്തിൽ മലബാർ ഗോൾഡ് & ഡയമണ്ടിന്റെയും കോഴിക്കോട് ഇഖ്റ ഹോസ്പിറ്റലിന്റെയും സഹകരണത്തോടെ നാളെ അള്ളാംകുളം നൂർ ജുമാമസ്ജിദിൽ സൗജന്യ വൃക്ക രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കും. രാവിലെ 09 മണിക്ക് നൂർ ജുമാ മസ്ജിദ് ഖത്വീബ് ഹാഷിർ ബാഖവിയുടെ പ്രാർത്ഥനയോടെ ക്യാമ്പിന് ആരംഭം കുറിക്കും.

## Article Content

യൂത്ത് ഫ്രണ്ട്സ് അള്ളാംകുളത്തിന്റെ ആഭിമുഖ്യത്തിൽ മലബാർ ഗോൾഡ് & ഡയമണ്ടിന്റെയും കോഴിക്കോട് ഇഖ്റ ഹോസ്പിറ്റലിന്റെയും സഹകരണത്തോടെ നാളെ അള്ളാംകുളം നൂർ ജുമാമസ്ജിദിൽ സൗജന്യ വൃക്ക രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കും. രാവിലെ 09 മണിക്ക് നൂർ ജുമാ മസ്ജിദ് ഖത്വീബ് ഹാഷിർ ബാഖവിയുടെ പ്രാർത്ഥനയോടെ ക്യാമ്പിന് ആരംഭം കുറിക്കും.

ഡോക്ടർ സുബൈർ വിഷയാവതരണം നടത്തും. വാർഡ് കൗൺസിലർമാരായ ഷബിത, മുനീറ, ഡോക്ടർ സൗദ, കെ. എസ് റിയാസ്,മഹല്ല് ജനറൽ സെക്രട്ടറി ഷാഫി, ഡോക്ടർ ഷദ, തുടങ്ങിയ പ്രമുഖർ സംബന്ധിക്കും. ഉച്ചക്ക് 01 മാണിയോട് കൂടി ക്യാമ്പ് സമാപിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/124424/kidney-disease-diagnosis-camp)