---
title: "ബി.ജെ.പി തളിപ്പറമ്പ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നാളെ താലൂക്ക് ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തും"
english_title: "Bjp protest "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/124332/bjp-protest"
published_at: "2023-06-22T21:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649469f53caa8_836d8924-fd17-11eb-8557-a9fb365c2221_1628956683733_1629169134817_1639873854116_1639873867255.jpg"
keywords: []
---

# ബി.ജെ.പി തളിപ്പറമ്പ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നാളെ താലൂക്ക് ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തും

> **Lead Summary:** **തളിപ്പറമ്പ്: **ബി.ജെ.പി തളിപ്പറമ്പ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നാളെ(ജൂണ്‍-23-വെള്ളി) തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തും. ജില്ലാ പ്രസിഡന്റ് എന്‍.ഹരിദാസ് ഉദ്ഘാടനം ചെയ്യും.

## Article Content

**തളിപ്പറമ്പ്: **ബി.ജെ.പി തളിപ്പറമ്പ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നാളെ(ജൂണ്‍-23-വെള്ളി) തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തും. ജില്ലാ പ്രസിഡന്റ് എന്‍.ഹരിദാസ് ഉദ്ഘാടനം ചെയ്യും.

താലൂക്ക് ആശുപത്രി പേവാര്‍ഡിനകത്തുവെച്ച് പാമ്പുകടിയേറ്റ വീട്ടമ്മക്ക് ചികില്‍സാ ചെലവും നഷ്ടപരിഹാരവും നല്‍കുക, താലൂക്ക് ആശുപത്രി ജനറല്‍ ആശുപത്രിയായി ഉയര്‍ത്തുക, അത്യാഹിത വിഭാഗത്തില്‍ ഗോരികളോട് കാണിക്കുന്ന വിവേചനം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നതെന്ന് നിയോജകമണ്ഡലം പ്രസിഡന്റ് ചെങ്ങുനി രമേശന്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/124332/bjp-protest)