---
title: "പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് കവർച്ച "
english_title: "Theft at home "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/124306/theft-at-home"
published_at: "2023-06-22T19:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649455cfdf7e1_Theft.jpg"
keywords: []
---

# പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് കവർച്ച 

> **Lead Summary:** **പയ്യന്നൂര്‍: **പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് അലമാരയില്‍ സൂക്ഷിച്ചിരുന്ന നാലര പവന്റെ ആഭരണങ്ങള്‍ കവർന്നു. പയ്യന്നൂർകണ്ടങ്കാളി റെയില്‍വേ ഗേറ്റിന് സമീപത്തെ റിട്ട. സര്‍വ്വേയര്‍ പി.തിമോത്തിയുടെ വീട് കുത്തിത്തുറന്നാണ് കവർച്ച

## Article Content

**പയ്യന്നൂര്‍: **പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് അലമാരയില്‍ സൂക്ഷിച്ചിരുന്ന നാലര പവന്റെ ആഭരണങ്ങള്‍ കവർന്നു. പയ്യന്നൂർകണ്ടങ്കാളി റെയില്‍വേ ഗേറ്റിന് സമീപത്തെ റിട്ട. സര്‍വ്വേയര്‍ പി.തിമോത്തിയുടെ വീട് കുത്തിത്തുറന്നാണ് കവർച്ച

വീട്ടില്‍ തനിച്ച് താമസിച്ചിരുന്ന തിമോത്തി ഇക്കഴിഞ്ഞ 14ന് തൃശൂരിൽ താമസിക്കുന്ന മകളുടെ വീട്ടില്‍ പോയിരുന്നു.ഇന്നലെ വൈകുന്നേരം 3.30 മണിയോടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മുന്‍വശത്തെ വാതില്‍ തുറന്നു കിടക്കുന്നതായി കണ്ടെത്തിയത്. കമ്പിപാര കൊണ്ട് തകർത്ത് വാതില്‍ തുറന്ന നിലയിലായിരുന്നു. മുറിയിലെ

അലമാരയിലെ സാധനങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലായിരുന്നു.അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ടുമാലയും ഒരു വളയും രണ്ടുമോതിരവുമുള്‍പ്പെടെ നാലര പവന്റെ ആഭരണങ്ങളാണ് മോഷണം പോയത്.വിവരമറിഞ്ഞെത്തിയ പയ്യന്നൂര്‍ പോലീസ് തിമോത്തിയുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം തുടങ്ങി.ഇന്ന് ഡോഗ് സ്‌ക്വാഡും ഫോറൻസിക് വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തും.ഇക്കഴിഞ്ഞ

17 ന് ശനിയാഴ്ച രാത്രി ഏഴരയോടെ രാമന്തളി സെൻട്രലിലെ വീടിന് സമീപത്തെ കടക്കരികില്‍ നിര്‍ത്തിയിട്ടിരുന്ന രാമന്തളിയിലെ കുതിരുമ്മല്‍ വൈശാഖിന്റെ സ്‌കൂട്ടര്‍ മോഷണം പോയ സംഭവമുണ്ടായിരുന്നു. ഇന്ധനം തീര്‍ന്ന നിലയില്‍ കാസറഗോഡ് മേല്‍പ്പറമ്പില്‍നിന്നും മോഷ്ടിക്കപ്പെട്ടചട്ടഞ്ചാൽ ബണ്ടിച്ചാൽ സ്വദേശി സന്തോഷിൻ്റെ ബൈക്ക് സമീപത്ത് നിന്നും കണ്ടെത്തിയിരുന്നു. ഇന്ധനം തീര്‍ന്നതിനാല്‍ ഈ ബൈക്കിലെത്തിയവര്‍ താക്കോലുള്‍പ്പെടെ വെച്ചിരുന്ന സ്‌കൂട്ടറില്‍ കയറി രക്ഷപ്പെട്ടിരുന്നു.ഈ രണ്ടംഗ സംഘമാണോ കവർച്ചക്ക് പിന്നിലെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/124306/theft-at-home)