---
title: "ചക്കരകല്ലിൽ പി.ടി. എ മീറ്റിങിന് പോയ യുവതിയെയും നാലരവയസുകാരി മകളെയും കാണാതായെന്ന് പരാതി"
english_title: "missing case chakkarakkal"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/124218/missing-case-chakkarakkal"
published_at: "2023-06-22T13:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6493fa633c637_new-copyyy.jpg"
keywords: []
---

# ചക്കരകല്ലിൽ പി.ടി. എ മീറ്റിങിന് പോയ യുവതിയെയും നാലരവയസുകാരി മകളെയും കാണാതായെന്ന് പരാതി

> **Lead Summary:** ചക്കരക്കൽ : ചക്കരക്കല്‍ പൊലിസ് സ്‌റ്റേഷന്‍പരിധിയില്‍ യുവതിയെയും നാലരവയസുകാരിയായ മകളെയും കാണാതായ സംഭവത്തില്‍ ചക്കരക്കല്‍ പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചു.

## Article Content

ചക്കരക്കൽ : ചക്കരക്കല്‍ പൊലിസ് സ്‌റ്റേഷന്‍പരിധിയില്‍ യുവതിയെയും നാലരവയസുകാരിയായ മകളെയും കാണാതായ സംഭവത്തില്‍ ചക്കരക്കല്‍ പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചു.

സ്വകാര്യസ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ മകളുടെ പി. ടി. എ യോഗത്തിനെന്നു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ യുവതിയെയും മകളെയും കാണാതായെന്നാണ് ബന്ധുക്കള്‍ പൊലിസില്‍ നല്‍കിയ പരാതി.

കേരളത്തിന് പുറത്തു ജോലി ചെയ്യുന്ന യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയിലാണ് ചക്കരക്കല്‍ സി. ഐ  കേസെടുത്ത് അന്വേഷണമാരംഭിച്ചത്. ചക്കരക്കല്‍ പൊലിസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന യുവതിയുടെ ബന്ധുവായ യുവാവിനെയും കാണാതായെന്ന് പരാതിയുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/124218/missing-case-chakkarakkal)