---
title: "സഫ്ദർ ഹാശ്മി ഗ്രന്ഥാലയം വിജയോത്സവവും കരിയർ ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു"
english_title: "safdar hashmi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/124150/safdar-hashmi"
published_at: "2023-06-22T09:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6493c478f38e6_news-card.jpg"
keywords: []
---

# സഫ്ദർ ഹാശ്മി ഗ്രന്ഥാലയം വിജയോത്സവവും കരിയർ ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു

> **Lead Summary:** **മയ്യിൽ; **തായംപൊയിൽ സഫ്ദർ ഹാശ്മി ഗ്രന്ഥാലയം, സഫ്ദർ ബാലവേദി, യുവത യുവജനവേദി എന്നിവയുടെ നേതൃത്വത്തിൽ വിജയോത്സവം സംഘടിപ്പിച്ചു. വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയവരേയും സഫ്ദർ ഹാഷ്മി ഗ്രന്ഥാലയം സംഘടിപ്പിച്ച പി എസ് സി പരീക്ഷാ പരിശീലനത്തിലൂടെ സിവിൽ പൊലീസ് ഓഫീസർ റാങ്ക് പട്ടികയിൽ ഇടം നേടിയ കെ ഉബൈദുള്ള, കെ സി നിധിൻ എന്നിവരെയും അനുമോദിച്ചു.

## Article Content

**മയ്യിൽ; **തായംപൊയിൽ സഫ്ദർ ഹാശ്മി ഗ്രന്ഥാലയം, സഫ്ദർ ബാലവേദി, യുവത യുവജനവേദി എന്നിവയുടെ നേതൃത്വത്തിൽ വിജയോത്സവം സംഘടിപ്പിച്ചു. വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയവരേയും സഫ്ദർ ഹാഷ്മി ഗ്രന്ഥാലയം സംഘടിപ്പിച്ച പി എസ് സി പരീക്ഷാ പരിശീലനത്തിലൂടെ സിവിൽ പൊലീസ് ഓഫീസർ റാങ്ക് പട്ടികയിൽ ഇടം നേടിയ കെ ഉബൈദുള്ള, കെ സി നിധിൻ എന്നിവരെയും അനുമോദിച്ചു.

വിജയോത്സവം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എ ടി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കരിയർ ഗൈഡൻസ് ക്ലാസ് മയ്യിൽ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകൻ സി വി ഹരീഷ് മാസ്റ്റർ നയിച്ചു. കെ സി ശ്രീനിവാസൻ അധ്യക്ഷനായി. കെ വൈശാഖ്, എം ഷൈജു എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/124150/safdar-hashmi)