---
title: "അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി യോഗ പ്രദർശനം സംഘടിപ്പിച്ചു"
english_title: "yoga day celebration"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/124148/yoga-day-celebration"
published_at: "2023-06-22T09:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6493c2db261b7_news-card.jpg"
keywords: []
---

# അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി യോഗ പ്രദർശനം സംഘടിപ്പിച്ചു

> **Lead Summary:** **മോറാഴ: **മോറാഴ കോ-ഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജ് നാഷണൽ സർവ്വീസ് സ്കീം ന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. യോഗ ദിനത്തിന്റെ ഭാഗമായി യോഗ പരിശീലിച്ച വിദ്യാർത്ഥികൾ യോഗ പ്രദർശനവും സംഘടിപ്പിച്ചു.

## Article Content

**മോറാഴ: **മോറാഴ കോ-ഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജ് നാഷണൽ സർവ്വീസ് സ്കീം ന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. യോഗ ദിനത്തിന്റെ ഭാഗമായി യോഗ പരിശീലിച്ച വിദ്യാർത്ഥികൾ യോഗ പ്രദർശനവും സംഘടിപ്പിച്ചു.

സംസ്ഥാന യോഗ പരിശീലകൻ കെ ടി കൃഷ്ണ ദാസ് മുഖ്യ അതിഥി ആയി. കോളേജ് ഫിസിക്കൽ എഡ്യുക്കേഷൻ ഡയറക്ടർ നാരായണൻ കുട്ടി, കോളേജ് വൈസ് പ്രിൻസിപ്പാൾ ശ്രീ. കെ ഷിനോദ്, സ്റ്റാഫ് കോർഡിനേറ്റർ പി പി അമൃത , പ്രോഗ്രാം ഓഫീസർ പി സച്ചിൻ , വളണ്ടിയർ ലീഡർ സൽമാൻ എന്നിവർ സംസാരിച്ചു. എൻ എസ് എസ് വളണ്ടിയർമാർ പരിപാടിക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/124148/yoga-day-celebration)