---
title: "കാപ്പാ കേസിൽ കവർച്ച പ്രതി പിടിയിൽ"
english_title: "Theft case "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/124087/theft-case"
published_at: "2023-06-21T20:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649310a1cffdf_arrest-1.jpg"
keywords: []
---

# കാപ്പാ കേസിൽ കവർച്ച പ്രതി പിടിയിൽ

> **Lead Summary:** **കാഞ്ഞങ്ങാട്:** നിരവധി മോഷണ കേസുകളിൽ ഒളിവിൽ കഴിയുകയായിരുന്ന കാഞ്ഞിരപൊയിൽ സ്വദേശി എം.അശോകനെ സേലത്ത് വെച്ച് കാഞ്ഞങ്ങാട് ഡിവൈ.എസ്.പി.പി. ബാലകൃഷ്ണൻ നായരുടെ പ്രത്യേക അന്വേഷണ സംഘത്തിലെ ഇൻസ്പെക്ടർ കെ പി .ഷൈൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ സനീഷ് കുമാർ, സിവിൽ പോലീസ് ഓഫീസർ രജീഷ് കൊടക്കാട് എന്നിവരടങ്ങിയ സംഘം പിടികൂടി കണ്ണൂർ -കാസറഗോഡ് റൂട്ടിലെ. സ്വകാര്യ ബസിലെ ഡ്രൈവറായിരുന്ന സമയത്ത് പരിചയപ്പെട്ട കണ്ണപുരം സ്വദേശിനിക്കൊപ്പം സേലത്തെ ലോഡ്ജിൽ താമസിച്ചു വരുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. ഹൊസ്ദുർഗ്,അമ്പലത്തറ, എന്നീ പോലീസ് സ്റ്റേഷനുകളിൽ നിരവധി മോഷണ കേസുകളിലും പിടിച്ചു പറി കേസുകളിലും പ്രതിയാണ് പിടിയിലായ അശോകൻ.

## Article Content

**കാഞ്ഞങ്ങാട്:** നിരവധി മോഷണ കേസുകളിൽ ഒളിവിൽ കഴിയുകയായിരുന്ന കാഞ്ഞിരപൊയിൽ സ്വദേശി എം.അശോകനെ സേലത്ത് വെച്ച് കാഞ്ഞങ്ങാട് ഡിവൈ.എസ്.പി.പി. ബാലകൃഷ്ണൻ നായരുടെ പ്രത്യേക അന്വേഷണ സംഘത്തിലെ ഇൻസ്പെക്ടർ കെ പി .ഷൈൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ സനീഷ് കുമാർ, സിവിൽ പോലീസ് ഓഫീസർ രജീഷ് കൊടക്കാട് എന്നിവരടങ്ങിയ സംഘം പിടികൂടി കണ്ണൂർ -കാസറഗോഡ് റൂട്ടിലെ. സ്വകാര്യ ബസിലെ ഡ്രൈവറായിരുന്ന സമയത്ത് പരിചയപ്പെട്ട കണ്ണപുരം സ്വദേശിനിക്കൊപ്പം സേലത്തെ ലോഡ്ജിൽ താമസിച്ചു വരുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. ഹൊസ്ദുർഗ്,അമ്പലത്തറ, എന്നീ പോലീസ് സ്റ്റേഷനുകളിൽ നിരവധി മോഷണ കേസുകളിലും പിടിച്ചു പറി കേസുകളിലും പ്രതിയാണ് പിടിയിലായ അശോകൻ.

ജില്ലാ പോലീസ് മേധാവി ഡോക്ടർ വൈഭവ് സക്സേന ഐ.പി.എസ്. കാപ്പ നിയമപ്രകാരം പ്രകാരം നടപടി സ്വീകരിക്കാൻ റിപ്പോർട്ട്‌ നൽകിയതിന് തുടർന്ന് ജില്ലാ കളക്ടർ കാപ്പ ചുമത്തി അറസ്റ്റ് ചെയ്യാൻ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ കാഞ്ഞങ്ങാട് സബ്ഡിവിഷൻ പരിധിയിൽ നിന്നും കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ നിരവധി മോഷണ കേസുകളിൽ പ്രതിയായ കാഞ്ഞങ്ങാട് ഗാർഡൻ വളപ്പിൽ സി.എച്ച് ആസിഫ് (21), നിരവധി മോഷണ കേസിലെ പ്രതി ബളാൽ അത്തിക്കടവ് സ്വദേശി സി.ഹരീഷ് കുമാറിനെ (48) യും കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്തു കണ്ണൂർ സെൻട്രൽ ജയിലിൽ അടച്ചിട്ടുണ്ടെന്നു കാഞ്ഞങ്ങാട് ഡി വൈ എസ് പി. പി. ബാലകൃഷ്ണൻ നായർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/124087/theft-case)