---
title: "വീട്ടുകാർ ആശുപത്രിയിൽ പോയപ്പോൾ എട്ടു പവൻ മോഷണം പോയതായി പരാതി"
english_title: "When the family went to the hospital, eight pawans were reported stolen"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/12401/when-the-family-went-to-the-hospital-eight-pawans-were-reported-stolen"
published_at: "2021-11-23T16:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619ccf755d43b_,.jpg"
keywords: []
---

# വീട്ടുകാർ ആശുപത്രിയിൽ പോയപ്പോൾ എട്ടു പവൻ മോഷണം പോയതായി പരാതി

> **Lead Summary:** **പയ്യന്നൂര്‍: **വീട്ടുകാര്‍ ആശുപത്രിയില്‍ പോയ സമയത്ത് എട്ട്പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതായി പരാതി. വീട്ടിനകത്ത് അലമാരയില്‍ സൂക്ഷിച്ച 8 പവന്‍ സ്വര്‍ണ്ണാഭരങ്ങളാണ് കാണാതായതായി പരാതി.

## Article Content

**പയ്യന്നൂര്‍: **വീട്ടുകാര്‍ ആശുപത്രിയില്‍ പോയ സമയത്ത് എട്ട്പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതായി പരാതി. വീട്ടിനകത്ത് അലമാരയില്‍ സൂക്ഷിച്ച 8 പവന്‍ സ്വര്‍ണ്ണാഭരങ്ങളാണ് കാണാതായതായി പരാതി.

കൊറ്റി റെയില്‍വേ സ്‌റ്റേഷനടുത്ത് താമസക്കാരനായ പയ്യന്നൂര്‍ ഖാദി കേന്ദ്രത്തിലെ ടൈലര്‍ പലോറ ഹൗസില്‍ സുരേഷ് ബാബു(48)വിന്റെ വീട്ടിലാണ് മോഷണം നടന്നത്.

പയ്യന്നൂര്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഈ മാസം 2 നും 8 നും ഇടയിലുള്ള ഏതോ ദിവസമാണ് കളവ് നടന്നതെന്ന് പരാതിയില്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/12401/when-the-family-went-to-the-hospital-eight-pawans-were-reported-stolen)