---
title: "പരസ്യമായി മദ്യപാനം നടത്തിയത് ചോദ്യം ചെയ്ത വിരോധത്തിന് വൈദികനെ കയ്യേറ്റം ചെയ്ത യുവാവിനെതിരെ കേസ്"
english_title: "A case has been filed against the youth"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/123959/a-case-has-been-filed-against-the-youth"
published_at: "2023-06-21T13:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6492a9f815da7_images.jfif"
keywords: []
---

# പരസ്യമായി മദ്യപാനം നടത്തിയത് ചോദ്യം ചെയ്ത വിരോധത്തിന് വൈദികനെ കയ്യേറ്റം ചെയ്ത യുവാവിനെതിരെ കേസ്

> **Lead Summary:** **ആലക്കോട്: **ആലക്കോട് സെന്റ് മേരീസ് പള്ളിക്ക് സമീപം കാർ നിർത്തിയിട്ട് പരസ്യ മദ്യപാനം നടത്തിയത് ചോദ്യം ചെയ്ത വിരോധത്തിന് വൈദികനെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും പള്ളി മുറിക്ക് സമീപത്ത് അതിക്രമിച്ചു കയറി ചീത്ത വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ യുവാവിനെതിരെ പോലീസ് കേസെടുത്തു.

## Article Content

**ആലക്കോട്: **ആലക്കോട് സെന്റ് മേരീസ് പള്ളിക്ക് സമീപം കാർ നിർത്തിയിട്ട് പരസ്യ മദ്യപാനം നടത്തിയത് ചോദ്യം ചെയ്ത വിരോധത്തിന് വൈദികനെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും പള്ളി മുറിക്ക് സമീപത്ത് അതിക്രമിച്ചു കയറി ചീത്ത വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ യുവാവിനെതിരെ പോലീസ് കേസെടുത്തു.

അരങ്ങത്തെ മുതിരമലയിൽ ആനന്ദ് രാജി(27)നെതിരെയാണ് കേസ്. ആലക്കോട് സെന്റ് മേരീസ് പള്ളി വികാരി ഫാ. ഇമ്മാനുവൽ ആട്ടേൽ ആലക്കോട് സി.ഐ. എം.പി.വിനീഷ് കുമാറിന് നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. ആലക്കോട് ഫൊറോന അസി.വികാരി ഫാ. ജോസഫ് പുതുമനക്ക് നേരെയാണ് ആനന്ദ് രാജ് ഉൾപ്പെട്ട സംഘം കയ്യേറ്റശ്രമം നടത്തിയിരുന്നത്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്കായിരുന്നു സംഭവം. മദ്യപാനവിളയാട്ടം നടത്തിയതിന് ഇയാൾക്കെതിരെ അന്ന് തന്നെ പോലീസ് സ്വമേധയാ കേസെടുത്തിരുന്നു. ഇതിനിടെയാണ് ആലക്കോട് പള്ളി പാരീഷ് കൗൺസിൽ യോഗ തീരുമാന പ്രകാരം ഫൊറോന വികാരി നൽകിയ പരാതിയിൽ വീണ്ടും കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/123959/a-case-has-been-filed-against-the-youth)