---
title: "വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടി മോഷ്ടിച്ച് ആക്രിക്കടയിൽവിൽപന നടത്തിയ യുവാവ് അറസ്റ്റിൽ"
english_title: "irshad arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/123900/irshad-arrested"
published_at: "2023-06-21T09:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649276c5db1e7_news-card.jpg"
keywords: []
---

# വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടി മോഷ്ടിച്ച് ആക്രിക്കടയിൽവിൽപന നടത്തിയ യുവാവ് അറസ്റ്റിൽ

> **Lead Summary:** **ഇരിക്കൂർ;** വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടി മോഷ്ടിച്ച് ആക്രിക്കടയിൽ വിൽപന നടത്തിയ യുവാവ് അറസ്റ്റിൽ. ഇരിക്കൂർ പെരുവളത്ത് പറമ്പ് തട്ടപ്പറമ്പ് സ്വദേശി പാറമ്മൽ ഹൗസിൽ ഇർഷാദിനെ യാണ് എസ്.ഐ.കെ.ദിനേശൻ്റെ നേതൃത്വത്തിൽ എസ്.ഐ.കെ.രമേശൻ എ.എസ്.ഐ.പ്രശാന്ത്, സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രഭാകരൻ എന്നിവടങ്ങിയ സംഘം പിടികൂടിയത്.

## Article Content

**ഇരിക്കൂർ;** വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടി മോഷ്ടിച്ച് ആക്രിക്കടയിൽ വിൽപന നടത്തിയ യുവാവ് അറസ്റ്റിൽ. ഇരിക്കൂർ പെരുവളത്ത് പറമ്പ് തട്ടപ്പറമ്പ് സ്വദേശി പാറമ്മൽ ഹൗസിൽ ഇർഷാദിനെ യാണ് എസ്.ഐ.കെ.ദിനേശൻ്റെ നേതൃത്വത്തിൽ എസ്.ഐ.കെ.രമേശൻ എ.എസ്.ഐ.പ്രശാന്ത്, സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രഭാകരൻ എന്നിവടങ്ങിയ സംഘം പിടികൂടിയത്.

ഇക്കഴിഞ്ഞ മെയ് 10ന് രാത്രിയിലാണ് വീട്ടുമുറ്റത്ത് നിർത്തിയിട്ട പെരുവളത്ത് പറമ്പിലെ മൻസൂറ മൻസിലിൽ മുഹമ്മദ്ഹസ്സൻ്റെ ഉടമസ്ഥതയിലുള്ള കെ. എൽ. 59. എ. 6916 നമ്പർ ആക്ടീവ സ്കൂട്ടർ മോഷണം പോയത്.പരാതിയിൽ കേസെടുത്ത ഇരിക്കൂർ പോലീസ് നടത്തിയ തന്ത്രപരമായ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

മോഷ്ടിച്ച സ്കൂട്ടർ മയ്യിൽ സ്റ്റേഷൻ പരിധിയിലെ ചെറുവത്തല മൊട്ടയിലെ ആക്രിക്കടയിൽ പ്രതി വിൽപന നടത്തിയതായി തിരിച്ചറിഞ്ഞ പോലീസ് അറസ്റ്റുചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/123900/irshad-arrested)