---
title: "വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും മനസിൽ ആനന്ദം നിറച്ച് എം എസ് എഫ് ഹബീബ് എഡ്യൂക്കേർ ട്യൂഷൻ ക്ലാസ്സ്‌ അനുമോദന സദസ്സ് "
english_title: "msf habeeb educator tuision class"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/123899/msf-habeeb-educator-tuision-class"
published_at: "2023-06-21T09:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6492754d4999d_news-card.jpg"
keywords: []
---

# വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും മനസിൽ ആനന്ദം നിറച്ച് എം എസ് എഫ് ഹബീബ് എഡ്യൂക്കേർ ട്യൂഷൻ ക്ലാസ്സ്‌ അനുമോദന സദസ്സ് 

> **Lead Summary:** എം എസ് എഫ് ചപ്പാരപ്പടവ്‌ പഞ്ചായത്ത് കമ്മിറ്റി നടത്തിയ എം എസ് എഫ് ഹബീബ് എജ്യുകെയർ ട്യൂഷൻ ക്ലാസ്സ്‌ 2022-23 ബാച്ചിലെ അനുമോദന സദസ്സ് ടാലെന്റ് മീറ്റ് എന്ന പേരിൽ ചപ്പാരപ്പടവ് വ്യാപാരിഭാവൻ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.പ്രസ്തുത പരിപാടിയിൽ എം എസ് എഫ് പഞ്ചായത്ത് പ്രസിഡന്റ്‌ സിംസാറുൽ ഹഖ് അധ്യക്ഷദയിൽ എം എസ് എഫ് സ്റ്റേറ്റ് പ്രസിഡന്റ്‌ പി കെ നവാസ് ഉൽഘാടനം നിർവഹിച്ചു.

## Article Content

എം എസ് എഫ് ചപ്പാരപ്പടവ്‌ പഞ്ചായത്ത് കമ്മിറ്റി നടത്തിയ എം എസ് എഫ് ഹബീബ് എജ്യുകെയർ ട്യൂഷൻ ക്ലാസ്സ്‌ 2022-23 ബാച്ചിലെ അനുമോദന സദസ്സ് ടാലെന്റ് മീറ്റ് എന്ന പേരിൽ ചപ്പാരപ്പടവ് വ്യാപാരിഭാവൻ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.പ്രസ്തുത പരിപാടിയിൽ എം എസ് എഫ് പഞ്ചായത്ത് പ്രസിഡന്റ്‌ സിംസാറുൽ ഹഖ് അധ്യക്ഷദയിൽ എം എസ് എഫ് സ്റ്റേറ്റ് പ്രസിഡന്റ്‌ പി കെ നവാസ് ഉൽഘാടനം നിർവഹിച്ചു.

മുഖ്യ അതിഥിയായി വൈകല്യത്തെ അതിജീവിച്ച് ലോകാന്തരം തിളങ്ങി നിൽക്കുന്ന ആസിം വെളിമണ്ണ പങ്കെടുത്തു.ആസിം അവരുടെ അനുഭവങ്ങൾ വിദ്യാർത്ഥികളിലേക് പങ്കുവെച്ച് സംസാരിച്ചു.അതോടൊപ്പം എം എസ് എഫ് സ്റ്റേറ്റ് ഹരിത ജനറൽ സെക്രട്ടറി റുമൈസ റഫീഖ് ഹബീബ് എഡ്യൂക്കേർ ട്യൂഷൻ ക്ലാസ്സിന്റെ അനുമോദന വേദിയെ അഭിസംബോധനം ചെയ്ത് സംസാരിച്ചു. മുസ്ലിം ലീഗ് കണ്ണൂർ ജില ഉപാധ്യക്ഷൻ ഇബ്രാഹിം കുട്ടി തിരുവട്ടൂർ സ്നേഹോപഹാര വിതരണം ഉൽഘാടനം ചെയ്തു.

തളിപ്പറമ്പ മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ്‌ ഒ പി ഇബ്രാഹിംകുട്ടി മാസ്റ്റർ,എം എസ് എഫ് കണ്ണൂർ ജില്ല ജനറൽ സെക്രട്ടറി ജാസിർ പെരുവണ,പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ്‌ ലത്തീഫ് ഹാജി, പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി മുസ്തഫ പാറോൽ,പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ ഒ കെ ഇബ്രാഹിംകുട്ടി, കൂവേരി ബാങ്ക് പ്രസിഡന്റ്‌ ടി മൊയ്‌ദു ,നിയോജക മണ്ഡലം യൂത്ത് ലീഗ് ട്രഷർ ഉനൈസ് എരുവാട്ടി, എം എസ് എഫ് കണ്ണൂർ ജില്ലാ സെക്രട്ടറി ആസിഫ് ചപ്പാരപ്പടവ്,എം എസ് എഫ് സംസ്ഥാന പ്രവർത്തകസമിതി അംഗം ജംഷീർ ആലക്കാട്,എം എസ് എഫ് നിയോജക മണ്ഡലം പ്രസിഡൻറ് ഇർഫാൻ എം എസ് എഫ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ബാസിത്ത് മാണിയൂർ,എം എസ് എഫ് നിയോജക മണ്ഡലം ഭാരവാഹികളായ ആഷിക് തടികടവ്, അഫ്സൽ തോട്ടിക്കൽ,യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ഉവൈസ് ചപ്പാരപ്പടവ്, മുസ്ലിം ലീഗ് ഭാരവാഹികളായ അഷ്റഫ് മടക്കാട്,സി എച്ച് മുനീർ,സലിം പടപ്പേങ്ങാട് ഖത്തർ കെഎംസിസി തളിപ്പറമ്പ മണ്ഡലം ജനറൽ സെക്രട്ടറി യൂനുസ് ശാന്തിഗിരി, പഞ്ചായത്ത് ദുബായ് കെഎംസിസി ഭാരവാഹി അഷ്‌റഫ്‌ ഒ വി,എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.പഞ്ചായത്ത് വാർഡ് മെമ്പർമാരായ നസീറ പി മൈമ്മുനത്ത്,ഫസീല ഷംസീർ, msf പഞ്ചായത്ത് ഭാരവഹികളായ സാജിദ് സഫാദ്, ജാസിർ, മുഹമ്മദ്‌,ഫഹദ്, മുഹാജർ എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/123899/msf-habeeb-educator-tuision-class)