---
title: "ത്രിപുര ഐക്യദാർഢ്യ ദിനം; ഹുണ്ടിക കലക്ഷൻ നടത്തി"
english_title: "collection"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/123896/collection"
published_at: "2023-06-21T09:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649273448fe0a_news-card.jpg"
keywords: []
---

# ത്രിപുര ഐക്യദാർഢ്യ ദിനം; ഹുണ്ടിക കലക്ഷൻ നടത്തി

> **Lead Summary:** **ചട്ടുകപ്പാറ; **ത്രിപുര ഭരണകൂട ഭീകരതക്കെതിരെ അക്രമത്തിനിരയായവരെ സഹായിക്കുന്നതിന് കർഷക സംഘം മയ്യിൽ ഏറിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ത്രിപുര ഐക്യദാർഢ്യ ദിനത്തിൻ്റെ ഭാഗമായി മേഖലാടിസ്ഥാനത്തിൽ കുറ്റ്യാട്ടൂർ പഞ്ചായത്ത് മുതൽ ചെക്കിക്കുളം വരെ കടകളിൽ നിന്ന് ഹുണ്ടിക കലക്ഷൻ നടത്തി.

## Article Content

**ചട്ടുകപ്പാറ; **ത്രിപുര ഭരണകൂട ഭീകരതക്കെതിരെ അക്രമത്തിനിരയായവരെ സഹായിക്കുന്നതിന് കർഷക സംഘം മയ്യിൽ ഏറിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ത്രിപുര ഐക്യദാർഢ്യ ദിനത്തിൻ്റെ ഭാഗമായി മേഖലാടിസ്ഥാനത്തിൽ കുറ്റ്യാട്ടൂർ പഞ്ചായത്ത് മുതൽ ചെക്കിക്കുളം വരെ കടകളിൽ നിന്ന് ഹുണ്ടിക കലക്ഷൻ നടത്തി.

ഏറിയ വൈസ് പ്രസിഡണ്ട് പി.ദിവാകരൻ, ഏറിയ കമ്മറ്റി അംഗങ്ങളായ എം.പി.പങ്കജാക്ഷൻ, കെ.ഗണേഷ്കുമാർ, പി.കുഞ്ഞിക്കണ്ണൻ, മാണിയൂർ വില്ലേജ് സെക്രട്ടറി ഒ.ബാലകൃഷ്ണൻ മാസ്റ്റർ, വില്ലേജ് പ്രസിഡണ്ട് ടി.രാജൻ, വേശാല വില്ലേജ് പ്രസിഡണ്ട് കെ.മധു എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/123896/collection)