---
title: "ചിറവക്കിൽ വച്ച് അര കിലോയോളം കഞ്ചാവുമായി യുവാവ് പിടിയിലായി"
english_title: "excise raid"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/123895/excise-raid"
published_at: "2023-06-21T09:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6492727d9c523_news-card.jpg"
keywords: []
---

# ചിറവക്കിൽ വച്ച് അര കിലോയോളം കഞ്ചാവുമായി യുവാവ് പിടിയിലായി

> **Lead Summary:** തളിപ്പറമ്പ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ. കെ. ഷിജിൽ കുമാറിന്റെ നേതൃത്വത്തിൽ തളിപ്പറമ്പ - ചിറവക്ക് ഭാഗങ്ങളിൽ നടത്തിയ റെയിഡിൽ ചിറവക്കിൽ നിന്ന് 420 ഗ്രാം കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളിയെ പിടികൂടി.

## Article Content

തളിപ്പറമ്പ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ. കെ. ഷിജിൽ കുമാറിന്റെ നേതൃത്വത്തിൽ തളിപ്പറമ്പ - ചിറവക്ക് ഭാഗങ്ങളിൽ നടത്തിയ റെയിഡിൽ ചിറവക്കിൽ നിന്ന് 420 ഗ്രാം കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളിയെ പിടികൂടി.

വെസ്റ്റ് ബംഗാൾ സ്വദേശി ബിന്ദുനാഥ് മണ്ഡൽ (36) എന്നയാളാണ് പിടിയിലായത്. ഇയാൾക്കെതിരെ എൻഡിപിഎസ് കേസെടുത്തു. പാർട്ടിയിൽ പ്രിവൻറീവ് ഓഫീസർ അഷറഫ് മലപ്പട്ടം സിവിൽ എക്സൈസ് ഓഫീസർമാരായ ടി.വി.ശ്രീകാന്ത്, വിനീഷ്.കെ, വിനീത് പി ആർ ഡ്രൈവർ അജിത്ത് പി.വി. എന്നിവർ റെയ്ഡിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/123895/excise-raid)