---
title: "കണ്ണൂരിൽ ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു"
english_title: "Car accident kannur "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/123856/car-accident-kannur"
published_at: "2023-06-20T21:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6491d30c1caaa_Screenshot_20230620_215342_WhatsApp.jpg"
keywords: []
---

# കണ്ണൂരിൽ ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു

> **Lead Summary:** **കണ്ണൂര്‍: **ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. കണ്ണൂര്‍ കോട്ടയില്‍ പോയി മടങ്ങി വരികയായിരുന്ന നായാട്ടുപാറ സ്വദേശിയുടെ വാഹനത്തിനാണ് തീപിടിച്ചത്. ജില്ലാ ആശുപത്രിക്ക് സമീപത്തുവെച്ചായിരുന്നു കാറിന് തീപിടിച്ചത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ഓടിക്കൊണ്ടിരിക്കെ കാറില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പെട്ട ഡ്രൈവര്‍ വാഹനം നിര്‍ത്തി ബോണറ്റ് തുറന്നു പരിശോധിച്ചപ്പോള്‍ തീ ആളിപ്പടരുകയായിരുന്നു.

## Article Content

**കണ്ണൂര്‍: **ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. കണ്ണൂര്‍ കോട്ടയില്‍ പോയി മടങ്ങി വരികയായിരുന്ന നായാട്ടുപാറ സ്വദേശിയുടെ വാഹനത്തിനാണ് തീപിടിച്ചത്. ജില്ലാ ആശുപത്രിക്ക് സമീപത്തുവെച്ചായിരുന്നു കാറിന് തീപിടിച്ചത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ഓടിക്കൊണ്ടിരിക്കെ കാറില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പെട്ട ഡ്രൈവര്‍ വാഹനം നിര്‍ത്തി ബോണറ്റ് തുറന്നു പരിശോധിച്ചപ്പോള്‍ തീ ആളിപ്പടരുകയായിരുന്നു.

ഉടൻ തന്നെ ഫയര്‍ സ്റ്റേഷനില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീ അണക്കുകയായിരുന്നു. ഡ്രൈവര്‍ മാത്രമേ വാഹനത്തില്‍ ഉണ്ടായിരുന്നുള്ളു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/123856/car-accident-kannur)