---
title: "പരിയാരം പഞ്ചായത്ത്‌ യൂത്ത് ലീഗ് ഫുട്ബോൾ ഫെസ്റ്റ് സമാപിച്ചു നോർത്ത് കുപ്പം ജേതാക്കൾ"
english_title: "Pariyaram Panchayat Youth League Football Fest concludes North Cup winners"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/12370/pariyaram-panchayat-youth-league-football-fest-concludes-north-cup-winners"
published_at: "2021-11-23T14:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619cb0755ae9c_1d2e469a-2556-4af7-b5cb-9f6169fe4e91.jpg"
keywords: []
---

# പരിയാരം പഞ്ചായത്ത്‌ യൂത്ത് ലീഗ് ഫുട്ബോൾ ഫെസ്റ്റ് സമാപിച്ചു നോർത്ത് കുപ്പം ജേതാക്കൾ

> **Lead Summary:** മുസ്‌ലിം യൂത്ത് ലീഗ് പരിയാരം പഞ്ചായത്ത്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഒന്നാമത് ശാഖാതല സിക്സ് ഫുട്ബോൾ ഫെസ്റ്റ് സമാപിച്ചു. കോരൻപീടിക ട്രിയോ ലാന്റ് ടർഫിൽ നടന്ന മത്സരം മുസ്‌ലിം ലീഗ് പരിയാരം പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി വി അബ്ദുൽ ശുക്കൂർ ഉദ്ഘാടനം ചെയ്തു.

## Article Content

മുസ്‌ലിം യൂത്ത് ലീഗ് പരിയാരം പഞ്ചായത്ത്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഒന്നാമത് ശാഖാതല സിക്സ് ഫുട്ബോൾ ഫെസ്റ്റ് സമാപിച്ചു. കോരൻപീടിക ട്രിയോ ലാന്റ് ടർഫിൽ നടന്ന മത്സരം മുസ്‌ലിം ലീഗ് പരിയാരം പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി വി അബ്ദുൽ ശുക്കൂർ ഉദ്ഘാടനം ചെയ്തു.

പന്ത്രണ്ട് ശാഖ ടീമുകൾ പങ്കെടുത്ത മത്സരത്തിൽ നോർത്ത് കുപ്പം ശാഖ ജേതാക്കളായി.ഫൈനലിൽ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തിരുവട്ടൂർ ശാഖയെയാണ് ഇവർ പരാജയപ്പെടുത്തിയത്.

വിജയികൾക്ക് യൂത്ത് ലീഗ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഷ്‌റഫ്‌ പുളുക്കൂൽ, ജനറൽ സെക്രട്ടറി അഷ്‌റഫ്‌ ഇരിങ്ങൽ സമ്മാന ദാനം നടത്തി.

യൂത്ത് ലീഗ് പഞ്ചായത്ത്‌ ഭാരവാഹികളായ മുർഷിദ് വായാട്,സുബൈർ കുറ്റ്യേരി,അബ്ദുറഹ്മാൻ തിരുവട്ടൂർ,കെ വി ഷഫീഖ്, മുസമ്മിൽ ചെറിയൂർ,ഷാനിബ് കെ വി, സത്താർ വട്ടക്കൂൽ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/12370/pariyaram-panchayat-youth-league-football-fest-concludes-north-cup-winners)