---
title: "എടപ്പുഴയിൽ അഞ്ചംഗ മാവോയിസ്റ്റ് സംഘമെത്തി"
english_title: "edappuzha"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/123666/edappuzha"
published_at: "2023-06-20T11:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64913c63b8e13_Untitled-2-web.jpg"
keywords: []
---

# എടപ്പുഴയിൽ അഞ്ചംഗ മാവോയിസ്റ്റ് സംഘമെത്തി

> **Lead Summary:** **ഇരിട്ടി:** അയ്യങ്കുന്ന് പഞ്ചായത്തിലെ എടപ്പുഴയിൽ സായുധരായ അഞ്ചംഗ മാവോയിസ്റ്റ് സംഘം മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തി. തിങ്കളാഴ്ച വൈകുന്നേരം എടപ്പുഴ ടൗണിൽ എത്തിയ സംഘമാണ് പ്രകടനം നടത്തിയ ശേഷം പ്രസംഗിക്കുകയും കൈപ്പടയിൽ എഴുതിയ പോസ്റ്റർ ഒട്ടിച്ച ശേഷം തിരിച്ചു പോവുകയും ചെയ്തത്.

## Article Content

**ഇരിട്ടി:** അയ്യങ്കുന്ന് പഞ്ചായത്തിലെ എടപ്പുഴയിൽ സായുധരായ അഞ്ചംഗ മാവോയിസ്റ്റ് സംഘം മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തി. തിങ്കളാഴ്ച വൈകുന്നേരം എടപ്പുഴ ടൗണിൽ എത്തിയ സംഘമാണ് പ്രകടനം നടത്തിയ ശേഷം പ്രസംഗിക്കുകയും കൈപ്പടയിൽ എഴുതിയ പോസ്റ്റർ ഒട്ടിച്ച ശേഷം തിരിച്ചു പോവുകയും ചെയ്തത്.

എടപ്പുഴ കുരിശുമല റോഡിൽ നിന്നും പ്രകടനമായി എത്തിയ സംഘം ടൗണിൽ മുന്നൂറ് മീറ്ററോളം ദൂരത്താണ് പ്രകടനം നടത്തിയത്. വെളിച്ചം മൗലിക അവകാശമാണ് വെളിച്ചം തടയുന്ന ശക്തികൾക്ക് എതിരെ സംഘം ചേരുക എന്നെഴുതിയ ലഘുലേഖകൾ വിതരണം ചെയ്യുകയും പതിക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/123666/edappuzha)