---
title: "എളമ്പേരം പാറയിലെ തീപ്പെട്ടി കമ്പനിയിൽ വീണ്ടും തീപിടുത്തം"
english_title: "classic matchworks"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/123627/classic-matchworks"
published_at: "2023-06-20T08:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64911cc9e58b4_Untitled-2-web.jpg"
keywords: []
---

# എളമ്പേരം പാറയിലെ തീപ്പെട്ടി കമ്പനിയിൽ വീണ്ടും തീപിടുത്തം

> **Lead Summary:** തീപ്പെട്ടി കമ്പനിയിൽ തീപിടുത്തം. എളമ്പേരം പാറയിലെ ക്ലാസിക് മാച്ച് വർക്സിലാണ് തിങ്കളാഴ്ച ഉച്ചയോടെ തീപിടുത്തം ഉണ്ടായത്. തീപെട്ടി കൊള്ളി ഉണക്കുന്ന ഡ്രയറിൽ ഉണക്കാനിട്ട കൊള്ളികൾക്ക് തീപിടിക്കുകയായിരുന്നു. സ്റ്റേഷൻ ഓഫീസർ കാക്കാടി പ്രേമരാജന്റെ നേതൃത്വത്തിൽഫയർ റെസ്ക്യൂ സേന സ്ഥലത്തെത്തി തീ പെട്ടെന്ന് അണച്ചതിനാൽ തീ കൂടുതൽ ഭാഗത്തേക്ക് പടരാതെ സൂക്ഷിച്ചു.

## Article Content

തീപ്പെട്ടി കമ്പനിയിൽ തീപിടുത്തം. എളമ്പേരം പാറയിലെ ക്ലാസിക് മാച്ച് വർക്സിലാണ് തിങ്കളാഴ്ച ഉച്ചയോടെ തീപിടുത്തം ഉണ്ടായത്. തീപെട്ടി കൊള്ളി ഉണക്കുന്ന ഡ്രയറിൽ ഉണക്കാനിട്ട കൊള്ളികൾക്ക് തീപിടിക്കുകയായിരുന്നു. സ്റ്റേഷൻ ഓഫീസർ കാക്കാടി പ്രേമരാജന്റെ നേതൃത്വത്തിൽഫയർ റെസ്ക്യൂ സേന സ്ഥലത്തെത്തി തീ പെട്ടെന്ന് അണച്ചതിനാൽ തീ കൂടുതൽ ഭാഗത്തേക്ക് പടരാതെ സൂക്ഷിച്ചു.

രണ്ട് യൂനിറ്റ് ഫയർ ആന്റ് റസ്ക്യൂ ടീം സ്ഥലത്ത് എത്തിയിരുന്നു. അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ടി അജയൻ , ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ പ്രകാശൻ. ടി.വി, മറ്റ് ഓഫീസർമാരായ ഷജിൽ കുമാർ എം., രജീഷ് കുമാർ ടി.വി, ഗിരീഷ് പി.വി, നിമേഷ് പി. , സുധീഷ് കെ.കെ, നവീൻ കുമാർ , ചന്ദ്രൻ.പി, രാജേന്ദ്ര കുമാർ സി.പി. , ര വീന്ദ്രൻ സി.വി എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/123627/classic-matchworks)