---
title: "സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് എം .പി നജീറ ടീച്ചറേയും ഉന്നത വിജയികളായ വിദ്യാർത്ഥികളേയും ആദരിച്ചു"
english_title: "m p najeera teacher"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/123619/m-p-najeera-teacher"
published_at: "2023-06-20T08:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6491170405cc8_news-card.jpg"
keywords: []
---

# സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് എം .പി നജീറ ടീച്ചറേയും ഉന്നത വിജയികളായ വിദ്യാർത്ഥികളേയും ആദരിച്ചു

> **Lead Summary:** കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് എസ്എസ്എൽസി പ്ലസ് ടു ഉന്നത വിജയികൾക്കുള്ള അനുമോദനം സംഘടിപ്പിച്ചു. വൈസ് പ്രസിഡണ്ട് സി നിജിലേഷിന്റെ അധ്യക്ഷതയിൽ പ്രസിഡണ്ട് പി പി റെജി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് എം.പി നജീറ ടീച്ചർക്ക് ഉപഹാരം നൽകി.തുടർന്ന് 2022- 23 വർഷം എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ കണ്ണൂർ ജില്ലയിൽ 100% വിജയം കൈവരിച്ച ചട്ടുകപ്പാറ ഗവ ഹയർ സെക്കൻഡറി സ്കൂളിനുള്ള ഉപഹാരം നൽകി.

## Article Content

കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് എസ്എസ്എൽസി പ്ലസ് ടു ഉന്നത വിജയികൾക്കുള്ള അനുമോദനം സംഘടിപ്പിച്ചു. വൈസ് പ്രസിഡണ്ട് സി നിജിലേഷിന്റെ അധ്യക്ഷതയിൽ പ്രസിഡണ്ട് പി പി റെജി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് എം.പി നജീറ ടീച്ചർക്ക് ഉപഹാരം നൽകി.തുടർന്ന് 2022- 23 വർഷം എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ കണ്ണൂർ ജില്ലയിൽ 100% വിജയം കൈവരിച്ച ചട്ടുകപ്പാറ ഗവ ഹയർ സെക്കൻഡറി സ്കൂളിനുള്ള ഉപഹാരം നൽകി.

സൈക്കോളജിക്കൽ കൗൺസിലറും റിട്ടയേർഡ് പ്രിൻസിപ്പാളുമായ പി ഒ മുരളീധരൻ മാസ്റ്റർ കരിയർ ഗൈഡൻസ് ക്ലാസ്സ്‌ കൈകാര്യം ചെയ്തു സംസാരിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ കെ സി അനിത, ആരോഗ്യം വിദ്യാഭ്യാസം സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി പ്രസീത, ചട്ടുകപ്പാറ ഗവ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എ വി ജയരാജൻ മാസ്റ്റർ, പിടിഎ പ്രസിഡണ്ട്കെ പ്രകാശൻ തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി കെ പ്രകാശൻ സ്വാഗതവും പഞ്ചായത്ത് അംഗം അഡ്വ ജിൻസി സി നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/123619/m-p-najeera-teacher)