---
title: "കലാപം സൃഷ്ടിക്കുവാനുള്ള എസ് ഡി പി ഐയുടെ ആസൂത്രിത നീക്കം തിരിച്ചറിയുക: യൂത്ത് ലീഗ്"
english_title: "Muslim youth league"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/123583/muslim-youth-league"
published_at: "2023-06-19T22:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6490853349467_muslim-league-flag.jpg.image.845.440-1.jpg"
keywords: []
---

# കലാപം സൃഷ്ടിക്കുവാനുള്ള എസ് ഡി പി ഐയുടെ ആസൂത്രിത നീക്കം തിരിച്ചറിയുക: യൂത്ത് ലീഗ്

> **Lead Summary:** **തളിപ്പറമ്പ: **തളിപ്പറമ്പിന്റെ സമാധാനന്തരീക്ഷം തകർത്ത് കലാപം സൃഷ്ടിക്കുന്നതിന് വേണ്ടി SDPI നടത്തുന്ന ആസൂത്രിത നീക്കങ്ങളെ ജനാധിപത്യ വിശ്വാസികൾ തിരിച്ചറിയണമെന്ന് മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മറ്റി ആവശ്യപ്പെട്ടു. യാതൊരു പ്രകോപനവുമില്ലാതെ യൂത്ത് ലീഗ് പ്രവർത്തകൻ എൻ യു ഷാഫി യെ അക്രമിച്ച എസ് ഡി പി ഐ കലാപകാരികളെ നിയമത്തിന്റെ മുന്നിൽ കൊണ്ട് വരണമെന്നും യോഗം ആവശ്യപ്പെട്ടു.

## Article Content

**തളിപ്പറമ്പ: **തളിപ്പറമ്പിന്റെ സമാധാനന്തരീക്ഷം തകർത്ത് കലാപം സൃഷ്ടിക്കുന്നതിന് വേണ്ടി SDPI നടത്തുന്ന ആസൂത്രിത നീക്കങ്ങളെ ജനാധിപത്യ വിശ്വാസികൾ തിരിച്ചറിയണമെന്ന് മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മറ്റി ആവശ്യപ്പെട്ടു. യാതൊരു പ്രകോപനവുമില്ലാതെ യൂത്ത് ലീഗ് പ്രവർത്തകൻ എൻ യു ഷാഫി യെ അക്രമിച്ച എസ് ഡി പി ഐ കലാപകാരികളെ നിയമത്തിന്റെ മുന്നിൽ കൊണ്ട് വരണമെന്നും യോഗം ആവശ്യപ്പെട്ടു.

ഇതിന് മുമ്പും SDPI ഗുണ്ടകൾ കലാപം സൃഷ്ടിക്കുവാൻ ഇരുട്ടിന്റെ മറവിൽ ഗൂഢ ശ്രമങ്ങൾ നടത്തിയിരുന്നു. മുസ്ലിം ലീഗിന്റെ പക്വമായ ഇടപെലുകളാണ് തളിപറമ്പിനെ കലാപ ഭൂമിയാകാൻ അനുവദിക്കാത്തതെന്നും,ലീഗിന്റെ ക്ഷമ ബലഹീനതയായി കാണേണ്ടതില്ലെന്നും തിരിച്ചടി SDPI ക്ക് താങ്ങാനാവില്ലെന്നും യൂത്ത് ലീഗ് മുന്നറിയിപ്പ് നൽകി.

മണ്ഡലം വൈറ്റ് ഗാർഡ് ക്യാപ്റ്റനും തളിപ്പറമ്പ മുനിസിപ്പൽ മുസ്ലിം ലീഗ് ട്രഷററുമായ ബപ്പു അഷ്റഫിന്റെ ബൈക്ക് കത്തിച്ച് കലാപമുണ്ടാക്കാൻ ശ്രമിച്ച പ്രതികളെ സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ച പോലീസിന്റെ അനാസ്ഥയാണ് നിരന്തരം SDPI ക്രിമനലുകൾക്ക് അഴിഞ്ഞാടാൻ അവസരമുണ്ടാക്കിക്കൊടുത്തതെന്നും പ്രതികൾകളെ അന്വേഷണ നടത്തി നിയമത്തിന്റെ മുന്നിൽ കൊണ്ടു വന്നില്ലങ്കിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

പ്രസിഡന്റ് കെ പി നൗഷാദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അഷ്റഫ് മുട്ട, ഇർഫാൻ , ഹനീഫ മദ്റസ, ഫിയാസ് അള്ളാംകുളം തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി എൻ എ സിദ്ധിഖ് സ്വാഗതവും ട്രഷറർ ഷബീർ മുക്കോല നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/123583/muslim-youth-league)