---
title: "ബൈക്കിൽ കടത്തുകയായിരുന്ന 10 കുപ്പി വിദേശ മദ്യവുമായി യുവാവ് എക്സൈസ് കസ്റ്റഡിയിൽ"
english_title: "Liquer "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/123581/liquer"
published_at: "2023-06-19T22:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6490840e08783_20230619_220536.jpg"
keywords: []
---

# ബൈക്കിൽ കടത്തുകയായിരുന്ന 10 കുപ്പി വിദേശ മദ്യവുമായി യുവാവ് എക്സൈസ് കസ്റ്റഡിയിൽ

> **Lead Summary:** **തളിപ്പറമ്പ: **താലൂക്ക്-തല സ്ട്രൈക്കിംഗ് ഫോർസ് ഡ്യൂട്ടി യുടെ ഭാഗമായി തളിപ്പറമ്പ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ അഷ്റഫ്.എം.വിയുടെ നേതൃത്വത്തിൽ കുറുമാത്തൂർ, വളക്കൈ പ്രദേശങ്ങളിൽ നടത്തിയ റെയിഡിൽ നെടുമുണ്ടയിൽ വെച്ച് അഞ്ച് ലിറ്റർ വിദേശമദ്യവുമായി യുവാവിനെ പിടികൂടി.

## Article Content

**തളിപ്പറമ്പ: **താലൂക്ക്-തല സ്ട്രൈക്കിംഗ് ഫോർസ് ഡ്യൂട്ടി യുടെ ഭാഗമായി തളിപ്പറമ്പ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ അഷ്റഫ്.എം.വിയുടെ നേതൃത്വത്തിൽ കുറുമാത്തൂർ, വളക്കൈ പ്രദേശങ്ങളിൽ നടത്തിയ റെയിഡിൽ നെടുമുണ്ടയിൽ വെച്ച് അഞ്ച് ലിറ്റർ വിദേശമദ്യവുമായി യുവാവിനെ പിടികൂടി.

ചുഴലി കപ്പുംകര സ്വദേശി സന്തോഷ്.എ (43) എന്നയാളെയാണ് KL-59-D-8447 നമ്പർ പൾസർ ബൈക്ക് സഹിതം അറസ്റ്റ് ചെയ്തത്. അബ്കാരി കേസ്സെടുത്തു. 

പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർ പി.ആർ വിനീത് , സൂരജ്. പി ഡ്രൈവർ അജിത്ത് പി വി എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/123581/liquer)