---
title: "കെഎസ്ആർടിസി സ്വകാര്യ ബസുകളുടെ  ബസ്സുകളുടെ മത്സരഓട്ടം: യാത്രക്കാരന് പരിക്ക്"
english_title: "bus accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/123572/bus-accident"
published_at: "2023-06-19T21:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64907a18e3ba5_news-card-Recovered.jpg"
keywords: []
---

# കെഎസ്ആർടിസി സ്വകാര്യ ബസുകളുടെ  ബസ്സുകളുടെ മത്സരഓട്ടം: യാത്രക്കാരന് പരിക്ക്

> **Lead Summary:** **തളിപ്പറമ്പ്: ** ബസ്സുകളുടെ മത്സര ഓട്ടത്തിൽ യാത്രക്കാരന് പരിക്കേറ്റു. കണ്ണൂരിൽ നിന്നും പയ്യന്നൂരിലേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ്സും, സ്വകാര്യ ബസ്സുമാണ് മത്സര ഓട്ടം നടത്തിയത്‌. കെ.എസ്.ആർ.ടി.സി ബസ്സിനെ മറികടക്കുന്നതിനിടയിൽ സ്വകാര്യ ബസ്സ് കെ എസ് ആർ ടി സി ബസ്സിൽ ഉരസുകയായിരുന്നു.

## Article Content

**തളിപ്പറമ്പ്: ** ബസ്സുകളുടെ മത്സര ഓട്ടത്തിൽ യാത്രക്കാരന് പരിക്കേറ്റു. കണ്ണൂരിൽ നിന്നും പയ്യന്നൂരിലേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ്സും, സ്വകാര്യ ബസ്സുമാണ് മത്സര ഓട്ടം നടത്തിയത്‌. കെ.എസ്.ആർ.ടി.സി ബസ്സിനെ മറികടക്കുന്നതിനിടയിൽ സ്വകാര്യ ബസ്സ് കെ എസ് ആർ ടി സി ബസ്സിൽ ഉരസുകയായിരുന്നു.

കെ.എസ്.ആർ.ടി.സി.ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന യാത്രക്കാരനാണ് പരിക്കേറ്റത്. യാത്രക്കാരന് പരിക്കേറ്റതറിഞ്ഞിട്ടും നിർത്താതെ ബസ്സിനെ മറികടന്നു പോകുകയായിരുന്നു സ്വകാര്യ ബസ്സെന്ന് യാത്രക്കാർ പറഞ്ഞു. തളിപ്പറമ്പ് ബസ്സ് സ്റ്റാൻഡിൽ എത്തിയ സ്വകാര്യ ബസ്സിനെ യാത്രക്കാർ തടഞ്ഞിട്ടു. പോലിസെത്തിയാണ് പ്രശ്നം തീർത്തത്.

ഏഴാംമൈലിൽ വെച്ച് കെ.എൽ.60- ക്യൂ 4814 സ്വകാര്യ ബസ്സാണ് കെ.എൽ.15-9365 കെ എസ് ആർ ടി സി ബസ്സിനെ മറികടന്ന് അപകടം വരുത്തിയത്. അപകടത്തിൽ കൈയ്യിൽ പരിക്കു പറ്റിയ യുവാവ് പ്രാഥമിക ചികത്സ തേടി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/123572/bus-accident)