---
title: "എസ് ജെ എം തളിപ്പറമ്പ മേഖല സമ്മേളനം നാളെ"
english_title: "sjm thalipparamb"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/123526/sjm-thalipparamb"
published_at: "2023-06-19T17:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64904c7bc79b7_IMG-20230613-WA0069(1).jpg"
keywords: []
---

# എസ് ജെ എം തളിപ്പറമ്പ മേഖല സമ്മേളനം നാളെ

> **Lead Summary:** **തളിപ്പറമ്പ: **സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ തളിപ്പറമ്പ മേഖലാ സമ്മേളനം നാളെ രാവിലെ 9:30 മുതൽ ഉച്ചക്ക് 2 മണി വരെ നാടുകാണി അൽ മഖർ - മർഹൂം പി കെ ഉസ്താദ് നഗരിയിൽ നടക്കും. രാവിലെ 9:30 ന് കൻസുൽ ഉലമാ മഖാം സിയാറത്തോടെ സമ്മേളനത്തിന് തുടക്കമാകും. സിയാറത്തിന് സമസ്ത കണ്ണൂർ ജില്ല ജനറൽ സെക്രട്ടറി പി പി അബ്ദുൽ ഹകീം സഅദി നേതൃത്വം നൽകും.

## Article Content

**തളിപ്പറമ്പ: **സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ തളിപ്പറമ്പ മേഖലാ സമ്മേളനം നാളെ രാവിലെ 9:30 മുതൽ ഉച്ചക്ക് 2 മണി വരെ നാടുകാണി അൽ മഖർ - മർഹൂം പി കെ ഉസ്താദ് നഗരിയിൽ നടക്കും. രാവിലെ 9:30 ന് കൻസുൽ ഉലമാ മഖാം സിയാറത്തോടെ സമ്മേളനത്തിന് തുടക്കമാകും. സിയാറത്തിന് സമസ്ത കണ്ണൂർ ജില്ല ജനറൽ സെക്രട്ടറി പി പി അബ്ദുൽ ഹകീം സഅദി നേതൃത്വം നൽകും.

കാനങ്ങാട് മുഹമ്മദ് മുസ്‌ലിയാരുടെ അധ്യക്ഷതയിൽ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷൻ പട്ടുവം കെ പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. 'കുട്ടികളുടെ അവകാശങ്ങൾ' , 'മുഅല്ലിംകളുടെ ആത്മീയത' എന്നീ വിഷയങ്ങളിൽ പഠന ക്ലാസുകൾ നടക്കും. സുബൈർ സഅദി ഉളിയിൽ, അബ്ദുൽ ഗഫൂർ സഖാഫി വിളയിൽ നേതൃത്വം നൽകും.

വി വി അബൂബക്കർ സഖാഫി, പി കെ അലിക്കുഞ്ഞി ദാരിമി, അബ്ദുർറശീദ് ദാരിമി, കെ പി കമാലുദ്ദീൻ മുസ്‌ലിയാർ, മുഹമ്മദ് കുഞ്ഞി അമാനി പടപ്പേങ്ങാട് മുനവ്വിർ അമാനി, മൻസൂർ അൻസാരി, ശംസുദ്ദീൻ സഖാഫി, അബൂബക്കർ സിദ്ദീഖ് ലത്വീഫി സംബന്ധിക്കും. കെ പി അബ്ദുൽ അസീസ് മുസ്‌ലിയാർ സ്വാഗതവും അനസ് ബാഖവി നന്ദിയും പറയും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/123526/sjm-thalipparamb)