---
title: "എം.ഡി.എം.എയുമായി യുവാവ് പിടിയില്‍ "
english_title: "mdma"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/123479/mdma"
published_at: "2023-06-19T15:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6490223a9e057_ed47d720-f3a0-47e0-921d-34b8aeb7e071.jfif"
keywords: []
---

# എം.ഡി.എം.എയുമായി യുവാവ് പിടിയില്‍ 

> **Lead Summary:** **കണ്ണൂര്‍: **മാരക രാസമയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടയില്‍. കണ്ണൂര്‍ സിറ്റിയിലെ നിഹാദ് മുഹമ്മദിനെയാണ് വളപട്ടണം പൊലീസ് പിടികൂടിയത്. ഇയാളുടെ കൈയില്‍ നിന്നും ചെറിയ കവറില്‍ പൊതിഞ്ഞു സൂക്ഷിച്ച നിലയില്‍ 0.3 ഗ്രാം എം.ഡി.എം.എ കണ്ടെത്തി. തുടര്‍ന്ന് ഇയാള്‍ക്കെതിരെ എൻ.ഡി.പി.എസ് ആക്‌ട് പ്രകാരം കേസെടുത്തു.

## Article Content

**കണ്ണൂര്‍: **മാരക രാസമയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടയില്‍. കണ്ണൂര്‍ സിറ്റിയിലെ നിഹാദ് മുഹമ്മദിനെയാണ് വളപട്ടണം പൊലീസ് പിടികൂടിയത്. ഇയാളുടെ കൈയില്‍ നിന്നും ചെറിയ കവറില്‍ പൊതിഞ്ഞു സൂക്ഷിച്ച നിലയില്‍ 0.3 ഗ്രാം എം.ഡി.എം.എ കണ്ടെത്തി. തുടര്‍ന്ന് ഇയാള്‍ക്കെതിരെ എൻ.ഡി.പി.എസ് ആക്‌ട് പ്രകാരം കേസെടുത്തു.

കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണര്‍ അജിത് കുമാറിന്റെ നിര്‍ദേശ പ്രകാരം ലഹരിമരുന്നിന്റെ ഉപയോഗവും വില്‍പനയും തടയുന്നതിനായി സിറ്റി പരിധിയില്‍ വിവിധ ഭാഗങ്ങളില്‍ കണ്ണൂര്‍ സിറ്റി ഡാൻസാഫും അതാത് സ്റ്റേഷൻ പരിധിയിലെ പൊലീസും ചേര്‍ന്ന് ശക്തമായ പരിശോധനകള്‍ നടത്തിവരികയാണ്. ഇത്തരകാരെ കണ്ടെത്തി ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് സിറ്റി പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/123479/mdma)