---
title: "എസ്.ഡി.പി.ഐ  മുൻസിപ്പൽ സെക്രട്ടറിക്കു നേരെ ആക്രമണം: പിന്നിൽ മുസ്ലിം ലീഗ് എന്ന് ആരോപണം "
english_title: "sdpi municipal secratary"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/123369/sdpi-municipal-secratary"
published_at: "2023-06-19T09:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648fccf81c1ec_news-card.jpg"
keywords: []
---

# എസ്.ഡി.പി.ഐ  മുൻസിപ്പൽ സെക്രട്ടറിക്കു നേരെ ആക്രമണം: പിന്നിൽ മുസ്ലിം ലീഗ് എന്ന് ആരോപണം 

> **Lead Summary:** **തളിപ്പറമ്പ: **കപ്പാലത്ത് എസ്.ഡി.പി.ഐ തളിപ്പറമ്പ മുൻസിപ്പൽ സെക്രട്ടറി ഷഫീഖിന് നേരെ ആക്രമണം. എട്ടോളം പേരടങ്ങിയ സംഘമാണ് അക്രമിച്ചത്. മുസ്ലിം ലീഗ് പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് എസ് ഡി പി ഐ ആരോപിച്ചു. ജൂൺ 21 എസ്ഡിപിഐ സ്ഥാപകദിനവുമായി ബന്ധപ്പെട്ട് പോസ്റ്റർ പതിച്ച് തിരിച്ചു വരുന്നതിനിടെയാണ് ആക്രമണമുണ്ടായത്. സമാധാന അന്തരീക്ഷം നിലനിൽക്കുന്ന പ്രദേശത്ത് ബോധപൂർവ്വം കലാപമുണ്ടാകാനുള്ള ശ്രമമാണ് മുസ്ലിം ലീഗ് നടത്തുന്നത് എന്ന് എസ് ഡി പി ഐ പ്രവർത്തകർ പറഞ്ഞു.

## Article Content

**തളിപ്പറമ്പ: **കപ്പാലത്ത് എസ്.ഡി.പി.ഐ തളിപ്പറമ്പ മുൻസിപ്പൽ സെക്രട്ടറി ഷഫീഖിന് നേരെ ആക്രമണം. എട്ടോളം പേരടങ്ങിയ സംഘമാണ് അക്രമിച്ചത്. മുസ്ലിം ലീഗ് പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് എസ് ഡി പി ഐ ആരോപിച്ചു. ജൂൺ 21 എസ്ഡിപിഐ സ്ഥാപകദിനവുമായി ബന്ധപ്പെട്ട് പോസ്റ്റർ പതിച്ച് തിരിച്ചു വരുന്നതിനിടെയാണ് ആക്രമണമുണ്ടായത്. സമാധാന അന്തരീക്ഷം നിലനിൽക്കുന്ന പ്രദേശത്ത് ബോധപൂർവ്വം കലാപമുണ്ടാകാനുള്ള ശ്രമമാണ് മുസ്ലിം ലീഗ് നടത്തുന്നത് എന്ന് എസ് ഡി പി ഐ പ്രവർത്തകർ പറഞ്ഞു.

ആക്രമണത്തിൽ പരിക്കേറ്റ ഷഫീഖിനെ തളിപ്പറമ്പ സഹകരണ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ ഷഫീഖിനെ എസ് ഡി ടി യു ജില്ലാ പ്രസിഡന്റ് മുഹമ്മദലി എസ്.പി, എസ്ഡിപിഐ മണ്ഡലം ഓർഗനൈസ് സെക്രട്ടറി ഇർഷാദ്.സി, തളിപ്പറമ്പ മുൻസിപ്പൽ പ്രസിഡന്റ് ഇല്യാസ് എന്നിവർ സന്ദർശിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/123369/sdpi-municipal-secratary)