---
title: "സൗജന്യ വൃക്ക രോഗ നിർണ്ണയ ക്യാമ്പിന് നാളെ സുന്നി നഗറിൽ തുടക്കമാവും"
english_title: "free medical camp"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/123282/free-medical-camp"
published_at: "2023-06-18T17:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648ef8d2774af_news-card.jpg"
keywords: []
---

# സൗജന്യ വൃക്ക രോഗ നിർണ്ണയ ക്യാമ്പിന് നാളെ സുന്നി നഗറിൽ തുടക്കമാവും

> **Lead Summary:** സുന്നി നഗർ സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മലബാർ ഗോൾഡ് & ഡയമണ്ടിന്റെയും കോഴിക്കോട് ഇഖ്റ ഹോസ്പിറ്റലിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന സൗജന്യ വൃക്ക രോഗ നിർണ്ണയ ക്യാമ്പിന് നാളെ സുന്നി നഗറിൽ തുടക്കം കുറിക്കും. തളിപ്പറമ്പ് മുനിസിപ്പൽ ചെയർപേഴ്സൺ മുർഷിത കൊങ്ങായി ക്യാമ്പ് ഉദ്ഘാടന കർമ്മം നിർവഹിക്കും.

## Article Content

സുന്നി നഗർ സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മലബാർ ഗോൾഡ് & ഡയമണ്ടിന്റെയും കോഴിക്കോട് ഇഖ്റ ഹോസ്പിറ്റലിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന സൗജന്യ വൃക്ക രോഗ നിർണ്ണയ ക്യാമ്പിന് നാളെ സുന്നി നഗറിൽ തുടക്കം കുറിക്കും. തളിപ്പറമ്പ് മുനിസിപ്പൽ ചെയർപേഴ്സൺ മുർഷിത കൊങ്ങായി ക്യാമ്പ് ഉദ്ഘാടന കർമ്മം നിർവഹിക്കും.

നാളെ രാവിലെ 09 മണി മുതൽ 01 മണി വരെ സുന്നി നഗറിലും മറ്റന്നാൾ രാവിലെ 09 മണി മുതൽ 01 മണി വരെ മുക്കോല ഖിദ്മത്ത് നഗറിലുമാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. അൽ ഹുദാ ജുമാ മസ്ജിദ് ഖത്വീബ് ഡോ : ഷാഫി അസ്ഹരി, ബദർ ജുമാ മസ്ജിദ് ഖത്വീബ് ഹൈദർ ഫൈസി,കുണ്ടാംകുഴി വാർഡ് കൗൺസിലർ സലീം കൊടിയിൽ തുടങ്ങിയ പ്രമുഖർ സംബന്ധിക്കും

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/123282/free-medical-camp)