---
title: "യുവതിയുടെ മരണം: ബന്ധുക്കൾ പരാതി നൽകി"
english_title: "suicide"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/123238/suicide"
published_at: "2023-06-18T14:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648ec5b41b441_Untitled-2-web.jpg"
keywords: []
---

# യുവതിയുടെ മരണം: ബന്ധുക്കൾ പരാതി നൽകി

> **Lead Summary:** **കണ്ണൂർ : **പയ്യാമ്പലത്ത് കടലിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം പോലീസ് അന്വേഷിക്കും.അഞ്ചുകണ്ടിയിലെ വി കെ റോഷിത ആണ് മരിച്ചത്. മരണത്തിന് പിന്നിൽ സാമ്പത്തിക ഇടപാടുകളാണെന്ന്‌ കാണിച്ച് ഭർത്താവ് എടച്ചേരിയിലെ പ്രമിത്തും ബന്ധുക്കളും സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകി.

## Article Content

**കണ്ണൂർ : **പയ്യാമ്പലത്ത് കടലിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം പോലീസ് അന്വേഷിക്കും.അഞ്ചുകണ്ടിയിലെ വി കെ റോഷിത ആണ് മരിച്ചത്. മരണത്തിന് പിന്നിൽ സാമ്പത്തിക ഇടപാടുകളാണെന്ന്‌ കാണിച്ച് ഭർത്താവ് എടച്ചേരിയിലെ പ്രമിത്തും ബന്ധുക്കളും സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകി.

കണ്ണൂർ എ സി പി ടി കെ രത്നകുമാറിനാണ് അന്വേഷണ ചുമതല. യുവതിയുടെ ആഭരണങ്ങൾ വില്പന നടത്തിയിട്ടുണ്ട്. ആരുടെയെങ്കിലും പ്രേരണയിൽ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോ എന്നാണ് പോലീസ് അന്വേഷിക്കുക.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/123238/suicide)