---
title: "ഫലാഹ് സിവിൽ സർവീസ് അക്കാദമി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു"
english_title: "falah civil service academy"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/123168/falah-civil-service-academy"
published_at: "2023-06-18T09:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648e868a8a09f_news-card.jpg"
keywords: []
---

# ഫലാഹ് സിവിൽ സർവീസ് അക്കാദമി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു

> **Lead Summary:** ദാറുൽ ഫലാഹ് ഇസ്ലാമിക് അക്കാദമി വിദ്യാർത്ഥി സംഘടന സാഫിന് കീഴിൽ പുതുതായി ആരംഭിച്ച ഫലാഹ് സിവിൽ സർവ്വീസ് അക്കാദമി പികെ കുഞ്ഞാലിക്കുട്ടി എം എൽ എ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്ക് സിവിൽ സർവ്വീസ് മേഖലകളിൽ പ്രോത്സാഹനം നൽകുന്ന പദ്ധതിയാണ് സിവിൽ സർവ്വീസ് അക്കാദമി. ഹുദവികൾ മത ഭൗതിക സമന്വയ മേഖലയിൽ കഴിവ് തെളിയിച്ചത് പോലെ ഉദ്യോഗ ഭരണ മേഖലയിലും വളർന്ന് വരട്ടെയെന്ന് ഉദ്ഘാടന ഭാഷണത്തിൽ കുഞ്ഞാലിക്കുട്ടി സൂചിപ്പിച്ചു.

## Article Content

ദാറുൽ ഫലാഹ് ഇസ്ലാമിക് അക്കാദമി വിദ്യാർത്ഥി സംഘടന സാഫിന് കീഴിൽ പുതുതായി ആരംഭിച്ച ഫലാഹ് സിവിൽ സർവ്വീസ് അക്കാദമി പികെ കുഞ്ഞാലിക്കുട്ടി എം എൽ എ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്ക് സിവിൽ സർവ്വീസ് മേഖലകളിൽ പ്രോത്സാഹനം നൽകുന്ന പദ്ധതിയാണ് സിവിൽ സർവ്വീസ് അക്കാദമി. ഹുദവികൾ മത ഭൗതിക സമന്വയ മേഖലയിൽ കഴിവ് തെളിയിച്ചത് പോലെ ഉദ്യോഗ ഭരണ മേഖലയിലും വളർന്ന് വരട്ടെയെന്ന് ഉദ്ഘാടന ഭാഷണത്തിൽ കുഞ്ഞാലിക്കുട്ടി സൂചിപ്പിച്ചു.

ദാറുൽ ഫലാഹ് പ്രിൻസിപ്പൽ ഉമർ ഹുദവി പൂളപ്പാടം അദ്ധ്യക്ഷനായി. അഡ്വ. മൊയ്തു കുട്ടുക്കൻ സ്വാഗതം പറഞ്ഞു. വൈസ് പ്രിൻസിപ്പൽ മുഹ്യുദ്ധീൻ ഹുദവി പദ്ധതി വീശദീകരണം ചെയ്തു. അഡ്വ അബ്ദുൽ കരീം ചേലേരി, കെ ടി സഹദുള്ള, മഹമൂദ് അള്ളാംകുളം, അബ്ദുൽ ഗഫൂർ ഹാജി, സൈനുദ്ധീൻ ഹാജി, യെസ്.ടു സിദ്ധീഖ്, കെ കെ അബ്ദുള്ള ഹാജി, മുഹമ്മദ് കുട്ടി ഹാജി, അജ്മൽ ഹുദവി, സ്വാദിഖ് ഹുദവി തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/123168/falah-civil-service-academy)