---
title: "തളിപ്പറമ്പ് മേഖല ഹരിത കർമ്മ സേനാoഗങ്ങൾക്ക്  ഓറിയൻ്റേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു"
english_title: "orientation class"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/123167/orientation-class"
published_at: "2023-06-18T09:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648e8577b6596_Untitled-2-web.jpg"
keywords: []
---

# തളിപ്പറമ്പ് മേഖല ഹരിത കർമ്മ സേനാoഗങ്ങൾക്ക്  ഓറിയൻ്റേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ്: ** തളിപ്പറമ്പ് മേഖല ഹരിത കർമ്മ സേനാoഗങ്ങൾക്ക് ഓറിയൻ്റേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു. പട്ടുവം മുറിയാത്തോട്ടെ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ക്ലാസ്സ് പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി ഉദ്ഘാടനം ചെയ്തു . ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് മഠത്തിൽ അദ്ധ്യക്ഷത വഹിച്ചു.

## Article Content

**തളിപ്പറമ്പ്: ** തളിപ്പറമ്പ് മേഖല ഹരിത കർമ്മ സേനാoഗങ്ങൾക്ക് ഓറിയൻ്റേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു. പട്ടുവം മുറിയാത്തോട്ടെ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ക്ലാസ്സ് പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി ഉദ്ഘാടനം ചെയ്തു . ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് മഠത്തിൽ അദ്ധ്യക്ഷത വഹിച്ചു.

പട്ടുവം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ പി പി സജിത സംസാരിച്ചു. ഹരിത കേരള മിഷൻ റിസോഴ്സ് പേഴ് സൺ വി സഹദേവൻ, ശുചിത്വമിഷൻ റിസോഴ്സ് പേഴ്സൺ എം സുജന, കുടുംബശ്രീ മിഷൻ ബ്ലോക്ക് കോ-ഓർഡിനേറ്റർ പി ദീപ, എന്നിവർ ക്ലാസ്സെടുത്തു. പരിയാരം, പട്ടുവം, കുറുമാത്തൂർ, ചെങ്ങളായി ഗ്രാമ പഞ്ചായത്തു കളിലെ ഹരിത കർമ്മ സേനാംഗങ്ങളാണ് ക്ലാസ്സിൽ പങ്കെടുത്തത്.

പട്ടുവം പഞ്ചായത്തിലെ ഹരിത കർമ്മ സേനാo ഗങ്ങൾക്കുള്ള ഹെൽത്ത് കാർഡും, സംരംഭ രജിസ്ട്രേഷൻ സർട്ടിഫിക്കേറ്റും പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി വിതരണം ചെയ്തു. വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ സി ടി ആതിര സ്വാഗതം ഹെൽത്ത് ഇൻസ്പെക്ടർ കെ കെ ജെസ്ന നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/123167/orientation-class)