---
title: "ടൂറിസ്റ്റ് ബസ്സിൽ ദമ്പതികളുടെ 16 പവൻ സ്വർണാഭരണം മോഷണം പോയതായി പരാതി"
english_title: "Theft "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/123124/theft"
published_at: "2023-06-17T21:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648dd97cd3ff0_Police-Jeep.jpg"
keywords: []
---

# ടൂറിസ്റ്റ് ബസ്സിൽ ദമ്പതികളുടെ 16 പവൻ സ്വർണാഭരണം മോഷണം പോയതായി പരാതി

> **Lead Summary:** **പയ്യന്നൂര്‍: **ടൂറിസ്റ്റ് ബസിൽ യാത്രക്കാരായിരുന്ന പയ്യന്നൂർ സ്വദേശികളായ ദമ്പതികളുടെ 16 പവൻ്റെ ആഭരണങ്ങൾ മോഷണം പോയി. പരാതിയിൽ പോലീസ് കേസെടുത്തു.

## Article Content

**പയ്യന്നൂര്‍: **ടൂറിസ്റ്റ് ബസിൽ യാത്രക്കാരായിരുന്ന പയ്യന്നൂർ സ്വദേശികളായ ദമ്പതികളുടെ 16 പവൻ്റെ ആഭരണങ്ങൾ മോഷണം പോയി. പരാതിയിൽ പോലീസ് കേസെടുത്തു.

പയ്യന്നൂര്‍ കൊറ്റി റെയില്‍വേ ഗേറ്റിന് സമീപം താമസിക്കുന്ന അക്ഷയ് ഹൗസില്‍ മണപ്പാട്ട് ഉണ്ണികൃഷ്ണന്റെ(28)പരാതിയിലാണ് പയ്യന്നൂർപോലീസ് കേസെടുത്തത്.

ഇക്കഴിഞ്ഞ 9 ന് വെള്ളിയാഴ്ച പുലര്‍ച്ചെ 2.30 മണിക്കും രാവിലെ 10.30 മണിക്കുമിടയിലാണ് സംഭവം.കൊച്ചിയില്‍നിന്നും രാത്രി 10.30 മണിയോടെ പയ്യന്നൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ടൂറിസ്റ്റ് ബസില്‍ ഒമ്പത്,പത്ത് സീറ്റുകളിലെ യാത്രക്കാരായിരുന്ന ദമ്പതികളുടെ സ്വര്‍ണാഭരണങ്ങളാണ് മോഷണം പോയത്.ഇവരുടെ ഇരിപ്പിടത്തിന് മുകളിലെ ലഗേജ് കാരിയറിലെ കബോര്‍ഡില്‍ സൂക്ഷിച്ചിരുന്ന ബാഗിൽ നിന്നാണ്

7,20,000 രൂപ വിലമതിക്കുന്ന 16 പവൻ്റെ ആഭരണങ്ങൾ മോഷണം പോയത്.വീട്ടിലെത്തി ബാഗ് പരിശോധിച്ചപ്പോഴാണ് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത് ബോധ്യമായത്. തുടര്‍ന്ന് നടത്തിയ അന്വേഷണങ്ങള്‍ പാഴായതോടെയാണ് പരാതിയുമായി പോലീസിൽ എത്തിയത്. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/123124/theft)