---
title: "മയ്യിൽ വള്ളിയോട്ട് -ചെക്യാട്ട് കാവ് റോഡിന് 4.60 കോടി രൂപയുടെ ഭരണാനുമതിയായി"
english_title: "Valliyod chekkyatt road "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/123121/valliyod-chekkyatt-road"
published_at: "2023-06-17T21:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648dd7df22c8b_62176c57d7c5a_images_(1).png"
keywords: []
---

# മയ്യിൽ വള്ളിയോട്ട് -ചെക്യാട്ട് കാവ് റോഡിന് 4.60 കോടി രൂപയുടെ ഭരണാനുമതിയായി

> **Lead Summary:** **തളിപ്പറമ്പ്:- **ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി മയ്യിൽ ഗ്രാമ പഞ്ചായത്തിലെ മയ്യിൽ വള്ളിയോട്ട്-കടൂർ മുക്ക്-വേളം ഗണപതി അമ്പലം-ചെക്യാട്ട്കാവ് റോഡിന് 4.60 കോടി രൂപയുടെ വികസന പദ്ധതിക്ക് ഭരണാനുമതിയായി. 3.75 മീറ്റർ വീതിയിൽ 3.76 കി മീ റോഡാണ് വികസിപ്പിക്കുക.ആവശ്യമായ സ്ഥലങ്ങളിൽ സൈഡ് പ്രൊട്ടക്ഷൻ,കലുങ്ക് ഉൾപ്പെടെയുള്ള പ്രവൃത്തികൾ പദ്ധഥിയുടെ ഭാഗമായി ഉണ്ടാകും.

## Article Content

**തളിപ്പറമ്പ്:- **ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി മയ്യിൽ ഗ്രാമ പഞ്ചായത്തിലെ മയ്യിൽ വള്ളിയോട്ട്-കടൂർ മുക്ക്-വേളം ഗണപതി അമ്പലം-ചെക്യാട്ട്കാവ് റോഡിന് 4.60 കോടി രൂപയുടെ വികസന പദ്ധതിക്ക് ഭരണാനുമതിയായി. 3.75 മീറ്റർ വീതിയിൽ 3.76 കി മീ റോഡാണ് വികസിപ്പിക്കുക.ആവശ്യമായ സ്ഥലങ്ങളിൽ സൈഡ് പ്രൊട്ടക്ഷൻ,കലുങ്ക് ഉൾപ്പെടെയുള്ള പ്രവൃത്തികൾ പദ്ധഥിയുടെ ഭാഗമായി ഉണ്ടാകും.

പി എം ജി എസ് വൈ പദ്ധതിയിലാണ് റോഡ് വികസിപ്പിക്കുക. പദ്ധതിയുടെ ആകെ ചിലവായ 4.60 കോടി രൂപയിൽ 2.70 കോടി രൂപ കേന്ദ്ര സർക്കാർ വിഹിതവും 1.90 കോടി രൂപ സംസ്ഥാന സർക്കാർ വിഹിതവും ആണ്.സംസ്ഥാന സർക്കാർ പ്രധാന പാതകൾ എല്ലാം വളരെ മനോഹരമായ രീതിയിൽ വികസിപ്പിക്കുമ്പോൾ ഗ്രാമീണ മേഖലയിലുള്ള പാതകൾ കൂടി വികസിപ്പിക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുകയാണെന്നും അത്തരത്തിലുള്ള ശ്രമത്തിന്റെ ഭാഗമായാണ് മയ്യിൽ-ചെക്യാട്ട്കാവ് റോഡ് വികസനം കൂടി നടത്തുന്നതെന്നും തുടർന്നും ഇത്തരം ഗ്രാമീണ മേഖലയിലെ റോഡുകൾ വികസിപ്പിക്കുന്നതിന് സാധ്യമായ എല്ലാ ശ്രമങ്ങളും തുടരുമെന്നും എം എൽ എ എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/123121/valliyod-chekkyatt-road)