---
title: "എസ് ടി യു മോട്ടോർ തൊഴിലാളി യൂണിയൻ കണ്ണൂർ വിമാനത്താവളത്തിലേക്ക് മാർച്ച് നടത്തി"
english_title: "Stu motor "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/123120/stu-motor"
published_at: "2023-06-17T21:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648dd73a8cc43_IMG-20230617-WA0117.jpg"
keywords: []
---

# എസ് ടി യു മോട്ടോർ തൊഴിലാളി യൂണിയൻ കണ്ണൂർ വിമാനത്താവളത്തിലേക്ക് മാർച്ച് നടത്തി

> **Lead Summary:** **മട്ടന്നൂർ : **ചെറുകിട മോട്ടോർ വാഹനങ്ങളായ ഓട്ടോ, മിനി ടാക്സികൾക്ക് വിമാനത്തിൽ നിന്ന് വരുന്ന യാത്രക്കാരെ എടുക്കുന്നതിന് ഏർപ്പെടുത്തിയ പ്രവേശന വിലക്കിനെനെതിരെ , എയർപോർട്ട് അതോറിറ്റിയുടെ മോട്ടോർ തൊഴിലാളികളോടുള്ള അവഗണനക്കെതിരെ എസ് ടി യു മോട്ടോർ ആന്റ് എഞ്ചിനീയറിംഗ് വർക്കേഴ്സ് യൂണിയൻ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ എയർപോർട്ടിലേക്ക് മാർച്ച് നടത്തി.

## Article Content

**മട്ടന്നൂർ : **ചെറുകിട മോട്ടോർ വാഹനങ്ങളായ ഓട്ടോ, മിനി ടാക്സികൾക്ക് വിമാനത്തിൽ നിന്ന് വരുന്ന യാത്രക്കാരെ എടുക്കുന്നതിന് ഏർപ്പെടുത്തിയ പ്രവേശന വിലക്കിനെനെതിരെ , എയർപോർട്ട് അതോറിറ്റിയുടെ മോട്ടോർ തൊഴിലാളികളോടുള്ള അവഗണനക്കെതിരെ എസ് ടി യു മോട്ടോർ ആന്റ് എഞ്ചിനീയറിംഗ് വർക്കേഴ്സ് യൂണിയൻ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ എയർപോർട്ടിലേക്ക് മാർച്ച് നടത്തി.

ടാക്സും പെർമിറ്റും അടച്ച് എല്ലാ വിധക്ലിയറൻസുമുള്ള ഒട്ടോ , മിനി ടാക്സികൾക്ക്പ്രവേശന വിലക്ക് ഏർപ്പെടുത്തിയ എയർപോർട്ട് അതോറിറ്റിയുടെ തീരുമാനം പ്രതിഷേധാർഹമാണെന്നും, കിലോമീറ്ററുകളോളം നടന്ന് വന്ന് വാഹനത്തിൽ കയറേണ്ട അവസ്ഥയണ് നിലവിൽ ഉള്ളതെന്നും ഈ നടപടി പുന:പരിഷോധിക്കേണ്ടതാണെന്നും, അല്ലാത്ത പക്ഷം സമരം വ്യാപിപ്പിക്കുമെന്നും ചൂണ്ടിക്കാട്ടി മാർച്ചിൽ പ്രതിഷേധമിരമ്പി .

എസ് ടി യു മോട്ടോർ കണ്ണൂർ ജില്ലാ പ്രസിഡണ്ട് എ പി ഇബ്രാഹിമിന്റ അദ്ദ്യ ക്ഷതയിൽ എസ് ടി യു സംസ്ഥാന ജനറൽ സെക്രട്ടറി യു പോക്കർ സാഹിബ് മാർച്ച് ഉദ്ഘാടനം നിർവ്വഹിച്ചു.

എസ് ടി യു ദേശീയ വൈസ് പ്രസിഡണ്ട് എം എ കരീം, മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ സെക്രട്ടറി അൻസാരി തില്ലങ്കേരി തുടങ്ങിയവർ പ്രസംഗിച്ചു.

മട്ടന്നൂർ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് ഇ പി ഷംസുദ്ദീൻ, ജനറൽ സെക്രട്ടറി പി കെ കുട്ട്യാലി , മുൻസിപ്പാലിറ്റി കൗൺസിലർ വി എൻ മുഹമ്മദ്, എസ് ടി യു ജില്ലാ സെക്രട്ടറി പി പി ജലീൽ , എസ് ടി യു മോട്ടോർ സംസ്ഥാന ട്രഷറർ ബഷീർ ജൂബിലി, വൈസ് പ്രസിഡണ്ട് സി ഉമ്മർ തുടങ്ങിയവർ സംസാരിച്ചു. ഇ അബ്ദുൾ റാസിഖ് മാട്ടൂൽ സ്വാഗതവും, വി ജലീൽ തലശ്ശേരി നന്ദിയും പറഞ്ഞു.

കെ കുഞ്ഞഹമ്മദ് തളിപ്പറമ്പ്, പി ഷുക്കൂർ പഴയങ്ങാടി , ഇ സജീർ മാട്ടൂൽ, ഷിഹാബ് പൂവ്വം, ഉസ്മാൻ ചപ്പാരപ്പടവ്, പി നൗഫൽ പുതിയങ്ങാടി , പി അബ്ദുൽ നാസർ ഇരിട്ടി , ടി പി അബ്ദുൽ കരീം വളപട്ടണം, പി കബീർ മട്ടന്നൂർ, ഷറഫുദ്ദീൻ പെരിങ്ങത്തൂർ, അഷ്റഫ് കണ്ണൂർ തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/123120/stu-motor)