---
title: "സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിച്ച് പഞ്ചായത്ത് ഓഫീസുകളിൽ എത്തുന്നവരെ പ്രോത്സാഹിപ്പിക്കണം, മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ"
english_title: "Those who come to panchayat offices wanting to start initiatives should be encouraged, Minister M V Govindan Master"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/12310/those-who-come-to-panchayat-offices-wanting-to-start-initiatives-should-be-encouraged-minister-m-v-govindan-master"
published_at: "2021-11-23T10:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619c7b6a6d508_Untitled-2 web.jpg"
keywords: []
---

# സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിച്ച് പഞ്ചായത്ത് ഓഫീസുകളിൽ എത്തുന്നവരെ പ്രോത്സാഹിപ്പിക്കണം, മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

> **Lead Summary:** കുറുമാത്തൂര്‍** : **സംരംഭങ്ങള്‍ തുടങ്ങാനാഗ്രഹിച്ച് പഞ്ചായത്ത് ഓഫീസുകളിലെത്തുന്നവരെ പ്രോത്സാഹിപ്പിക്കണം, പഞ്ചായത്തുകളില്‍ കെട്ടിക്കിടക്കുന്ന ഫയലുകള്‍ ഡിസംബര്‍ അവസാനത്തോടെ തീര്‍പ്പാക്കണമെന്ന് തദ്ദേശ സ്വയംഭരണ – എക്‌സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

## Article Content

കുറുമാത്തൂര്‍** : **സംരംഭങ്ങള്‍ തുടങ്ങാനാഗ്രഹിച്ച് പഞ്ചായത്ത് ഓഫീസുകളിലെത്തുന്നവരെ പ്രോത്സാഹിപ്പിക്കണം, പഞ്ചായത്തുകളില്‍ കെട്ടിക്കിടക്കുന്ന ഫയലുകള്‍ ഡിസംബര്‍ അവസാനത്തോടെ തീര്‍പ്പാക്കണമെന്ന് തദ്ദേശ സ്വയംഭരണ – എക്‌സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

കുറുമാത്തൂര്‍ പഞ്ചായത്തില്‍ കേരഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. നിസ്സാര കാരണങ്ങള്‍ കാട്ടി സംരംഭങ്ങളെ മുടക്കുന്നവരായി ഉദ്യോഗസ്ഥര്‍ മാറരുത്.  ഓഫീസിലെത്തുന്ന അപേക്ഷകളിലെ കുറവുകള്‍ പരിഹരിക്കാന്‍ നേതൃപരമായി സൗകര്യം ചെയ്യണം. നിയമാനുസൃതമായ എല്ലാ സഹായങ്ങളും ഉറപ്പു നല്‍കി ഫലപ്രദമായി സംരംഭകത്വം പ്രോത്സാഹിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.

ജനുവരിയോടെ വാതില്‍പ്പടി സേവനം സജീവമാക്കും. കൂടുതല്‍ സംരംഭങ്ങളും തൊഴിലവസരങ്ങളും പ്രോത്സാഹിപ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. കുടുംബശ്രീകളെ ഇതിനായി സജ്ജമാക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ശിശുവികസവനവകുപ്പിന്റെ ഉജ്ജ്വല ബാല്യം പുരസ്‌കാരം നേടിയ മെസ്‌നയെ ചടങ്ങില്‍ മന്ത്രി അനുമോദിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/12310/those-who-come-to-panchayat-offices-wanting-to-start-initiatives-should-be-encouraged-minister-m-v-govindan-master)