---
title: "സൗജന്യ കിഡ്നി രോഗനിർണയ ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "kidney camp"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/123099/kidney-camp"
published_at: "2023-06-17T19:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648dbc7574938_news-card.jpg"
keywords: []
---

# സൗജന്യ കിഡ്നി രോഗനിർണയ ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **പള്ളിപ്പറമ്പ് : **ഈ ലോകത്ത് എല്ലാ സുഖങ്ങളുണ്ടായാലും കുടുംബത്തിലേക്ക് ഒരു മാറാരോഗം കടന്നുവന്നാൽ എത്ര വലിയ സമ്പന്നനായാലും തളരും. നേരത്തെ രോഗമറിയുക എന്നത് ഇന്നത്തെ കാലഘട്ടത്തിൽ പ്രധാനമാണ്. അവിടെയാണ് പി ടി എച്ച് പോലുള്ളവരുടെ സാന്ത്വന പരിചരണം വേറിട്ടു നിൽക്കുന്നതെന്ന് മയ്യിൽ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ടി.പി സുമേഷ് അഭിപ്രായപ്പെട്ടു പൂക്കോയ തങ്ങൾ പെയിൻ ആന്റ് പാലിയേറ്റീവ് പി.ടി.എച്ച് കൊളച്ചേരി മേഖലാ കമ്മിറ്റിയും , കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ മൊബൈൽ ലാബും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച സൗജന്യ കിഡ്നി ഏർലി ഇവാലുവേഷൻ ക്യാമ്പ് പള്ളിപ്പറമ്പ് ഹിദായത്തു സ്വിബിയാൻ ഇംഗ്ലീഷ് സ്കൂളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .

## Article Content

**പള്ളിപ്പറമ്പ് : **ഈ ലോകത്ത് എല്ലാ സുഖങ്ങളുണ്ടായാലും കുടുംബത്തിലേക്ക് ഒരു മാറാരോഗം കടന്നുവന്നാൽ എത്ര വലിയ സമ്പന്നനായാലും തളരും. നേരത്തെ രോഗമറിയുക എന്നത് ഇന്നത്തെ കാലഘട്ടത്തിൽ പ്രധാനമാണ്. അവിടെയാണ് പി ടി എച്ച് പോലുള്ളവരുടെ സാന്ത്വന പരിചരണം വേറിട്ടു നിൽക്കുന്നതെന്ന് മയ്യിൽ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ടി.പി സുമേഷ് അഭിപ്രായപ്പെട്ടു പൂക്കോയ തങ്ങൾ പെയിൻ ആന്റ് പാലിയേറ്റീവ് പി.ടി.എച്ച് കൊളച്ചേരി മേഖലാ കമ്മിറ്റിയും , കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ മൊബൈൽ ലാബും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച സൗജന്യ കിഡ്നി ഏർലി ഇവാലുവേഷൻ ക്യാമ്പ് പള്ളിപ്പറമ്പ് ഹിദായത്തു സ്വിബിയാൻ ഇംഗ്ലീഷ് സ്കൂളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .

വീടുകളിലെത്തിയുള്ള രോഗീ പരിചരണം വളരെ മഹത്തരമാണെന്നും അദ്ദേഹം കൂട്ടിചേർത്തു . പി.ടി.എച്ച് കൊളച്ചേരി മേഖലാ പ്രസിഡണ്ട് മുസ്തഫ കോടിപ്പൊയിൽ അദ്ധ്യക്ഷനായിരുന്നു. കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസ് സെന്റർ ഡയറക്ടർ മൂസ ഫൗലദ് ആരോഗ്യ ബോധവൽക്കരണ ക്ലാസ്സെടുത്തു. പി.ടി.എച്ച് ഉപദേശക ബോർഡ് രക്ഷാധികാരി അഡ്വ: അബ്ദുൽ കരീം ചേലേരി, കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി അബ്ദുൽ മജീദ്, പി.ടി.എച്ച് കേരള സി.എഫ് ഒ . ഡോ : എ അമീർ അലി, കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ കോ - ഓർഡിനേറ്റർ രായിൻകുട്ടി നീറാട്, മട്ടന്നൂർ പി ടി എച്ച് കൺവീനർ ഹാഷിം നീർവേലി, കൊളച്ചേരി ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൽ നിസാർ, കൊളച്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കെ.പി അബ്ദുൽ സലാം, കെ മുഹമ്മദ് അഷ്റഫ്, കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത്ത് ജനറൽ സെക്രട്ടറി കെ.എൻ മുസ്തഫ, പള്ളിപ്പറമ്പ് ഹിദായത്തു സ്വിബിയാൻ ഇംഗ്ലീഷ് സ്കൂൾ ഹെഡ് മാസ്റ്റർ ഡോ: താജുദ്ധീൻ വാഫി, കൊളച്ചേരി മേഖലാ പി.ടി. എച്ച് ജനറൽ സെക്രട്ടറി മുനീർ മേനോത്ത്, മുസ്‌ലിം ലീഗ് തളിപ്പറമ്പ് മണ്ഡലം ട്രഷറർ ടി.വി. ഹസൈനാർ മാസ്റ്റർ, ഹംസ മൗലവി പള്ളിപ്പറമ്പ്, എം അബ്ദുൽ അസീസ്, ആറ്റക്കോയ തങ്ങൾ പാട്ടയം, എം.സി ഹാഷിം മാസ്റ്റർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/123099/kidney-camp)