---
title: "പഞ്ചഗുസ്തി മത്സരത്തിൽ ഇരുകൈകളിലും വിജയത്തിളക്കവുമായി തളിപ്പറമ്പ് സ്വദേശിനി ലത ജി നായർ"
english_title: "latha g nair"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/123064/latha-g-nair"
published_at: "2023-06-17T16:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648d8f33d6132_news-card.jpg"
keywords: []
---

# പഞ്ചഗുസ്തി മത്സരത്തിൽ ഇരുകൈകളിലും വിജയത്തിളക്കവുമായി തളിപ്പറമ്പ് സ്വദേശിനി ലത ജി നായർ

> **Lead Summary:** ദേശീയ തലത്തിൽ, (55 വയസ്സിനും 70 kgനും മുകളിലുള്ളവർക്കായി) ജൂൺ ആദ്യവാരം ഉത്തർ പ്രദേശിലെ മുധരയിൽ വച്ച് നടന്ന പഞ്ചഗുസ്തി മത്സരത്തിൽ വലതു കൈ മത്സര വിഭാഗത്തിൽ സ്വർണമെഡലും ഇടതു കൈ വിഭാഗത്തിൽ വെള്ളിമെഡലും കരസ്ഥമാക്കിയിരിക്കുകയാണ്.

## Article Content

ദേശീയ തലത്തിൽ, (55 വയസ്സിനും 70 kgനും മുകളിലുള്ളവർക്കായി) ജൂൺ ആദ്യവാരം ഉത്തർ പ്രദേശിലെ മുധരയിൽ വച്ച് നടന്ന പഞ്ചഗുസ്തി മത്സരത്തിൽ വലതു കൈ മത്സര വിഭാഗത്തിൽ സ്വർണമെഡലും ഇടതു കൈ വിഭാഗത്തിൽ വെള്ളിമെഡലും കരസ്ഥമാക്കിയിരിക്കുകയാണ്.

തളിപ്പറമ്പുകാരിയായ ലത . ജി.നായർ . കരിമ്പം സർ സയ്യിദ് കോളേജിന് സമീപം താമസിക്കുന്ന ലത .ജി.നായർ , റിട്ടഅധ്യാപികയാണ്. 2023 ഫെബ്രുവരി മാസം ഏറണാകുളത്ത് വച്ച് നടന്ന സംസ്ഥാന പഞ്ചഗുസ്തി മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചതിൽ തുടങ്ങി ദേശീയ തലം കഴിഞ്ഞ് ലോക പഞ്ചഗുസ്തി മത്സരത്തിൽ പങ്കെടുക്കാനുള്ള അർഹത നേടിയിരിക്കുകയാണ് ഈ അധ്യാപിക.

2023 ൽ കസാക്കിസ്ഥാനിൽ വച്ച് നടക്കാനിരിക്കുന്ന വേൾഡ് ആം റെസ്റ്റലിംഗ് ചാമ്പ്യൻഷിപ്പിലും ഉസ്ബക്കിസ്ഥാനിൽ വച്ച് നടക്കാനിരിക്കുന്ന ഓപ്പൺ ഏഷ്യൻ ആം റെസ്റ്റലിംഗ് ചാമ്പ്യൻഷിപ്പിലും യോഗ്യത നേടിക്കൊണ്ടാണ് ലത. ജി.നായർ എന്ന റിട്ട. അധ്യാപിക നാടിന്റെ അഭിമാനമായി മാറിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/123064/latha-g-nair)